Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കള്ളന്മാർക്ക് പിന്നാലെ പായുന്നതിനിടയിൽ തളർന്ന് വീണു മരിച്ച് പൊലീസ് നായ; പ്രമാദമായ കേസുകൾ തെളിയിച്ച സ്റ്റാൻലി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ച് ബ്രിട്ടീഷ് പൊലീസ് ദുഃഖാചരണത്തിൽ

കള്ളന്മാർക്ക് പിന്നാലെ പായുന്നതിനിടയിൽ തളർന്ന് വീണു മരിച്ച് പൊലീസ് നായ; പ്രമാദമായ കേസുകൾ തെളിയിച്ച സ്റ്റാൻലി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ച് ബ്രിട്ടീഷ് പൊലീസ് ദുഃഖാചരണത്തിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രമാദമായ പല കേസുകളും തെളിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച് ഒരു വീരനായക പരിവേഷം ലഭിച്ചിരുന്ന പൊലീസ് നായയ്ക്ക് അതിധാരുണമാംവിധം അന്ത്യം. രണ്ട് മോപ്പഡ് കള്ളന്മാരെ പിന്തുടരുന്നതിനിടയിൽ തളർന്ന് വീണു മരിക്കുകയായിരുന്നു എന്ന് മെട്രോപോളിറ്റൻ പൊലീസ് വക്താവ് അറിയിച്ചു. സ്റ്റാൻലി എന്നറിയപ്പെടുന്ന, ആറു വയസ്സുള്ള പൊലീസ് നായ സേവ്യർ ചാൾസിനാണ് ദാരുണ അന്ത്യം സംഭവിച്ചത്.

തോക്ക് സ്‌ക്വാഡിലും, അല്ലാതെ പൊതു അന്വേഷണത്തിലും സഹകരിച്ചുകൊണ്ട് ലണ്ടനിലുടനീളം സ്തുത്യർഹമായ സേവനമായിരിന്നും ഈ പൊലീസ് നായ നൽകിയിട്ടുള്ളത്. മാത്രമല്ല, ബ്രിട്ടീഷ് പൊലീസ് ഡോഗ് സ്‌ക്വാഡിലേ ഏറ്റവും മികച്ച നായ്ക്കളിൽ ഒന്നായിട്ടുകൂടിയാണ് ഇതിനെ കണക്കാക്കിയിരുന്നത്. അതിവേഗം ഓടുമ്പോൾ വന്ന ഹൃദയാഘാതമാണ് സ്റ്റാൻലിയുടെ മരണത്തിന് ഉത്തരവാദി എന്നാണ് പൊലീസ് പറയുന്നത്.

വിങ്ങുന്ന ഹൃദയത്തോടെ, ഞങ്ങളുടെ കൂട്ടത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സ്റ്റാൻലിയുടെ വിയോഗം അറിയിക്കുന്നു എന്നായിരുന്നു ഒരു പൊലീസ് വക്താവ് ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നതിനിടെയായിരുന്നു മരണം സ്റ്റാൻലിയെ തേടിയെത്തിയതെന്നും ആ ട്വീറ്റിൽ പറയുന്നു. ശരാശരിയിലും കുറഞ്ഞ കാലയളവിൽ മാത്രമാണ് സ്റ്റാൻലി പൊലീസ് സേനയിൽ പ്രവർത്തിച്ചിട്ടുള്ളത് എങ്കിലും ഇതിനിടയിൽ 280 ൽ അധികം കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ സ്റ്റാൻലിക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അതിരാവിലെ രണ്ട് മോപ്പഡ് കള്ളന്മാരെ പിന്തുടരുന്നതിനിടയിലായിരുന്നു സ്റ്റാൻലി കുഴഞ്ഞുവീണ് മരിച്ചതെന്നും ട്വീറ്റിൽ പറയുന്നു. ഹ്രസ്വകാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ തന്നെ സുപ്രധാനങ്ങളായ പല കേസുകളും തെളിയിക്കാൻ സഹായിച്ചിട്ടുള്ള സ്റ്റാൻലിക്ക് എക്കാലവും ബ്രിട്ടീഷ് പൊലീസ് സേനയിൽ ഒരു വീര പരിവേഷമുണ്ടയിരുന്നു. അതുകൊണ്ടു തന്നെ ഔദ്യോഗിക ബഹുമതികളോടെയയിരുന്നു മൃതദേഹം സംസ്‌കരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP