Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവ് നിറയെ രഹസ്യപ്പൊലീസുകാർ; വിമാനത്താവളങ്ങളിൽ പഴുതില്ലാത്ത പരിശോധന; ട്രെയിനുകളിൽ വരെ സായുധ പൊലീസ്; പൊതു നിരത്തിൽ ഇറങ്ങിയാൽ സംശയാസ്പദമായി ഒന്നും ചെയ്യാതിരിക്കുക;നമ്മുടെ തൊലിനിറം കുഴപ്പത്തിലാക്കിയേക്കാമെന്ന് മറക്കരുത്

തെരുവ് നിറയെ രഹസ്യപ്പൊലീസുകാർ; വിമാനത്താവളങ്ങളിൽ പഴുതില്ലാത്ത പരിശോധന; ട്രെയിനുകളിൽ വരെ സായുധ പൊലീസ്; പൊതു നിരത്തിൽ ഇറങ്ങിയാൽ സംശയാസ്പദമായി ഒന്നും ചെയ്യാതിരിക്കുക;നമ്മുടെ തൊലിനിറം കുഴപ്പത്തിലാക്കിയേക്കാമെന്ന് മറക്കരുത്

തിങ്കളാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ വച്ച് നടന്ന ഭീകരാക്രമണത്തെ തുടർന്ന് രാജ്യമെങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തെരുവ് നിറയെ രഹസ്യപ്പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പഴുതില്ലാത്ത പരിശോധന അവിരാമം തുടരുകയാണ്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനായി ട്രെയിനുകളിൽ വരെ സായുധ പൊലീസ് നിലകൊള്ളുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങൾ പൊതു നിരത്തിൽ ഇറങ്ങിയാൽ സംശയാസ്പദമായി ഒന്നും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ തൊലിനിറം കുഴപ്പത്തിലാക്കിയേക്കാമെന്ന് മറക്കരുത്. ഇപ്പോഴത്തെ അവസ്ഥയിൽ ചെറിയൊരു സംശയത്തിന്റെ ബലത്തിൽ പോലും പൊലീസ് പൊക്കി അകത്തിടുമെന്ന് ഓർത്താൽ നന്നായിരിക്കും.

ഇതാദ്യമായിട്ടാണ് ദേശീയവ്യാപകമായി ട്രെയിനുകളിൽ സായുധ പൊലീസ് നിലകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഭീകരാക്രമമത്തെ തുടർന്ന് യുകെയിലെ തീവ്രവാദ ആക്രമണ ഭീഷണി ക്രിട്ടിക്കൽ നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഭീകരർ രാജ്യത്തെ റെയിൽ നെറ്റ് വർക്കിൽ ആക്രമണങ്ങൾ നടത്താനുള്ള സാധ്യത വർധിച്ചതിനാലാണ് ട്രെയിനുകളിൽ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടൻ അണ്ടർഗ്രൗണ്ട് നെറ്റ് വർക്കിൽ കഴിഞ്ഞ ഡിസംബർ മുതൽ തന്നെ സായുധ പൊലീസിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ലണ്ടന് പുറത്തോടുന്ന ട്രെയിനുകളിൽ ഇതാദ്യമായിട്ടാണ് സായുധ പൊലീസ് സാന്നിധ്യം ഇത്രയധികം ശക്തമാക്കിയിരിക്കുന്നത്.

ഭീകരർ ട്രാൻസ്‌പോർട്ട് നെറ്റ് വർക്കുകളെ ആക്രമിക്കാൻ സാധ്യതയേറിയ സാഹചര്യത്തിലാണ് ട്രെയിനുകളിൽ സായുധ പൊലീസിന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് ചീഫ് കോൺസ്റ്റബിളായ പോൾ ക്രോതെർ വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ബെർമിങ്ഹാം ന്യൂസ്ട്രീറ്റിലേക്ക് സഞ്ചരിച്ച വെർജിൻ സർവീസ് ട്രെയിനുകളിലാണ് ആദ്യമായി സായുധ പൊലീസിനെ വിന്യസിച്ചിരുന്നത്. ലണ്ടൻ യൂസ്റ്റണിൽ നിന്നാണീ ട്രെയിൻ പുറപ്പെട്ടത്. മാഞ്ചസ്റ്റർ ഭീകരാക്രമണത്തെ തുടർന്ന് തങ്ങളുടെ ഫോഴ്‌സ് രാജ്യവ്യാപകമായി ഓഫീസർമാരുടെ സാന്നിധ്യം വർധിപ്പിച്ചിരിക്കുന്നുവെന്നും ക്രോതെർ അറിയിക്കുന്നു.

ട്രെയിനുകളിൽ സായുധ പൊലീസിന്റെ സംരക്ഷണം യാത്രക്കാർക്ക് കനത്ത സുരക്ഷിതത്വ ബോധമാണ് നൽകുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ തെരുവുകളിലെ പൊലീസിന്റെ എണ്ണക്കൂടുതലും ജനത്തിന് ആശ്വാസം പകരുന്നുണ്ടെന്നാണ് സൂചന.മുംബൈ ശൈലിയിലുള്ള വെടിവയ്പ് ഭീഷണി സാധ്യത വർധിച്ചതിനെ തുടർന്നായിരുന്നു 2012 ഫെബ്രുവരിയിൽ ലണ്ടൻ ട്രെയിൻ സർവീസുകളിൽ സായുധ പട്രോളിംഗിനായി ബിടിപി പൊലീസിനെ നിയോഗിക്കാൻ തുടങ്ങിയിരുന്നത്. അതിന് മുമ്പ് മറ്റ് പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ മാത്രമേ സായുധ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നുള്ളൂ. ഭീകരാക്രമണംം നടന്ന മാഞ്ചസ്റ്റർ അരീനയോട് ചേർന്നുള്ള വിക്ടോറിയ സ്‌റ്റേഷൻ ഫോറൻസിക് പരിശോധനക്കായി അടച്ചിട്ടുണ്ട്.അത് ഇതുവരെ തുറന്നിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP