Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സയിലായിരുന്ന കുഞ്ഞിനെ വിഷം കൊടുത്തു കൊന്നു; ബിർമ്മിങ്ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലെ 27 കാരിയായ നഴ്സ് അറസ്റ്റിൽ; നിരവധി മുൻ മരണങ്ങളും സംശയമുനയിൽ; നഴ്സിങ് ലോകത്തെ ഞെട്ടിച്ച ഒരു നീച പ്രവർത്തിയുടെ ചുരുളഴിയുന്നു

ചികിത്സയിലായിരുന്ന കുഞ്ഞിനെ വിഷം  കൊടുത്തു കൊന്നു; ബിർമ്മിങ്ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലെ 27 കാരിയായ നഴ്സ് അറസ്റ്റിൽ; നിരവധി മുൻ മരണങ്ങളും സംശയമുനയിൽ; നഴ്സിങ് ലോകത്തെ ഞെട്ടിച്ച ഒരു നീച പ്രവർത്തിയുടെ ചുരുളഴിയുന്നു

മറുനാടൻ ഡെസ്‌ക്‌

ബെർമിങ്ഹാം: ബിർമ്മിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന ഒരുകുഞ്ഞിനെ വിഷം കൊടുത്തുകൊന്ന 27 കാരിയായ നഴ്സ് അറസ്റ്റിലായി.യിൽ സംശയകരമായ സാഹചര്യത്തിൽ മുൻപ് നടന്ന പല മരണങ്ങളേ കുറിച്ചും ഇതോടെ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കുഞ്ഞിന്റെ മരണകാരണമായ വിഷം നൽകി എന്ന സംശയത്തിലാണ് നഴ്സിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ സഹപ്രവർത്തക അറസ്റ്റിലായ കാര്യം ഞെട്ടലോടെയാണ് ആശുപത്രി ജീവനക്കാർ സ്വീകരിച്ചത്. അവരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത്ര ഗുരുതരമായ കുറ്റമായതിനാലാണ് സസ്പൻഡ് ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതോടൊപ്പം, ചില മുൻകാല കേസുകൾ കൂടി ആശുപ്ത്രി അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച ആശുപത്രിയിൽ വെച്ച് ഒരു കുഞ്ഞ് മരണമടഞ്ഞതുമായി ബന്ധപ്പെട്ട് ഒരു വനിത നഴ്സിനെ അറസ്റ്റ് ചെയ്ത കാര്യം വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസും സ്ഥിരീകരിച്ചു. വെസ്റ്റ് മിഡ്ലാൻഡ്സിലുള്ള അവരുടെ വീട്ടിൽ വെച്ച് വ്യാഴാഴ്‌ച്ച വൈകുന്നേരം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത അവരെ വിട്ടയച്ചതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രികളിൽ ഒന്നാണ് ബിർമ്മിങ്ഹാം വിമൻസ് ആൻഡ് ചിൽഡ്രൻസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആശുപത്രി. ഓരോ വർഷവും ശരാശരി 90,000 കുട്ടികളെങ്കിലും ഇവിടെ ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയറിൽ ഒരു കുട്ടി മരണമടഞ്ഞതിനെ തുടർന്ന് അതിനേക്കുറിച്ച് അന്വേഷിക്കുവാൻ ആശുപത്രി അധികൃതർ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP