Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു പേരിൽ നരേന്ദ്ര മോദിയും കെജ്‌രിവാളും; ടൈം മാഗസിൻ ഓൺലൈൻ വോട്ടിങ്ങിൽ ഒന്നാമതെത്തിയത് റഷ്യൻ പ്രസിഡന്റ് പുടിൻ

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു പേരിൽ നരേന്ദ്ര മോദിയും കെജ്‌രിവാളും; ടൈം മാഗസിൻ ഓൺലൈൻ വോട്ടിങ്ങിൽ ഒന്നാമതെത്തിയത് റഷ്യൻ പ്രസിഡന്റ് പുടിൻ

ന്യൂയോർക്ക്: ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറു പേരുടെ പട്ടിക ടൈം മാഗസിൻ പുറത്തിറക്കിയപ്പോൾ അവയിൽ ഇടം പിടിച്ചവരിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിൽക്കുന്ന രണ്ടു പ്രമുഖരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് ടൈം മാഗസിൻ വായനക്കാർ ഓൺലൈൻ വോട്ടിങ്ങിലൂടെ കണ്ടെത്തിയ നൂറുപേരുടെ പട്ടികയിൽ ഇടം നേടിയത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനാണ് (6.95%) ഒന്നാം സ്ഥാനത്തെത്തിയത്. കൊറിയൻ റാപ് സിംഗർ സിഎൽ (6.95%) രണ്ടാം സ്ഥാനത്തും പോപ് സ്റ്റാർ ലാഡി ഗംഗ (2.6%) മൂന്നാം സ്ഥാനത്തുമെത്തി. റിഹാന (1.9%), ടൈലർ സിഫ്റ്റ് (1.8%) എന്നിവരാണ് ആദ്യ അഞ്ച് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർ.

മോദിക്ക് 0.6 % വോട്ടുകളാണ് ലഭിച്ചത്. 34 ശതമാനം പേർ മോദിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 66 ശതമാനം പേർ മോദിയെ എതിർത്ത് വോട്ട് ചെയ്തു. മോദി ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി നടത്തിയ പ്രവർത്തനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദർശനവുമെല്ലാം മോദിയെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിൽ ഉൾപെടുത്താൻ സഹായിച്ചെന്ന് ടൈം മാഗസിൻ പറയുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 0.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 71 ശതമാനം ആളുകളാണ് കെജ്‌രിവാളിന് എതിർത്ത് വോട്ട് ചെയ്തത്. രണ്ട് പ്രമുഖ ദേശീയ പാർട്ടികളെ തകർത്ത് ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ വിജയിപ്പിച്ചതാണ് കെജ്‌രിവാൾ പട്ടികയിൽ ഇടംപിടിക്കാൻ കാരണം. ബിജെപി പ്രസിഡന്റ് അമിത് ഷാ തെരഞ്ഞെടുക്കാവുന്നവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു. ഹിലാരി ക്ലിന്റൺ, ദലൈലാമ, ഹാരിപോർട്ടർ അഭിനേത്രി എമ്മ വാട്‌സൺ, നോബൽ ജേത്രി മലാല യൂസഫ് സായ്, ഫ്രാൻസിസ് മാർപാപ്പ, ഒബാമ, മിഷേൽ ഒബാമ, മാർക്ക് സക്കർബർഗ് തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP