Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയന്മാർ പിരിവെടുത്ത് ഒരു നഗരത്തിൽ ബിയർ പൈപ്പ്ലൈൻ തുടങ്ങി; സഹായിച്ച എല്ലാവർക്കും ജീവിതകാലം മുഴുവൻ ഓരോ ബോട്ടിൽ ബിയർ സൗജന്യം

കുടിയന്മാർ പിരിവെടുത്ത് ഒരു നഗരത്തിൽ ബിയർ പൈപ്പ്ലൈൻ തുടങ്ങി; സഹായിച്ച എല്ലാവർക്കും ജീവിതകാലം മുഴുവൻ ഓരോ ബോട്ടിൽ ബിയർ സൗജന്യം

വീടിനടുത്തുള്ള ടാപ്പ് തിരിച്ചാൽ അതിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള ബിയർ ലഭിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടോ..? എന്നാൽ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ബെൽജിയത്തിലെ നഗരമായ ബ്രുഗ്. ബിയർ നിർമ്മാതാവായ ബ്രീവെർ സേവിയർ വന്നെസ്റ്റെയാണ് ഈ അത്ഭുത പദ്ധതിക്ക് മുന്നിട്ടിറങ്ങിയിരുന്നത്. ബിയർ കയറ്റിയ ട്രക്കുകൾ ബ്രൂവെറിയിലെ നിർമ്മാണ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന് പുറത്തുള്ള ബോട്ടിലിങ് പ്ലാന്റിലേക്ക് സ്ഥിരമായി കൊണ്ടു പോകുന്നത് മൂലം തന്റെ പ്രിയപ്പെട്ട നഗരത്തിലെ റോഡുകൾ തകരുന്നതിലുള്ള മാനസിക പ്രയാസം മൂലമാണത്രെ അദ്ദേഹം ബിയർ കൊണ്ടു പോകുന്നതിനുള്ള ബദൽ സംവിധാനത്തെക്കുറിച്ച് തലപുകച്ചത്.

തുടർന്ന് ബിയർ പൈപ്പിലൂടെ ബോട്ടിലിങ് പ്ലാന്റിലെത്തിക്കാനുള്ള ആശയത്തിലെത്തുകയായിരുന്നു.തുടർന്ന് നഗരത്തിലെ കുടിയന്മാർക്ക് മുന്നിൽ ഈ പുത്തൻ ആശയം അദ്ദേഹം അവതരിപ്പിക്കുകയും അവർ കൈയയച്ച് സഹായിച്ചതിനെ തുടർന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ ബിയർപൈപ്പ് ലൈൻ യാഥാർത്ഥ്യമാവുകയുമായിരുന്നു. ഇതിന് സഹായിച്ചവർക്കെല്ലാം ജീവിതകാലം മുഴുവൻ ദിവസം തോറും ഓരോ ബോട്ടിൽ ബിയർ നൽകാനും സേവിയർ തയ്യാറായിട്ടുണ്ട്.

തുടക്കത്തിൽ നടക്കാത്ത ആശയമെന്ന് ആർക്കും തോന്നാവുന്ന പദ്ധതിയെ ബിയർ പ്രേമികളുടെ പിന്തുണയോടെയാണ് അദ്ദേഹം നടപ്പിലാക്കിയിരിക്കുന്നത്. തങ്ങൾ ഈ പദ്ധതിക്ക് വേണ്ടി പണം മുടക്കാമെന്നും എന്നാൽ ടാപ്പിൽ നിന്നും ശേഷിക്കുന്ന കാലം ബിയർ സൗജന്യമായി എടുത്ത് കുടിക്കാൻ അനുവദിക്കണമെന്നായിരുന്നു ബിയർ കുടിയന്മാരുടെ ഡിമാൻഡ്. തുടർന്ന് ഇതിനുള്ള ക്രൗഡ് ഫണ്ടിങ് പ്രൊജക്ട് ആരംഭിക്കുകയായിരുന്നു. ഈ പദ്ധതിയോട് തനിക്ക് ഏറെ താൽപര്യം തോന്നിയതുകൊണ്ടാണ് താൻ ഇതിനായി 11,000 ഡോളർ മുടക്കിയതെന്നാണ് ഇവിടുത്തെ റസ്റ്റോറന്റ് ഉടമയായ ഫിലിപ്പ് ലെ ലൂപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. പണം കൈയിൽ വന്നതിനെ തുടർന്ന് സേവിയർ പൈപ്പ് ലൈൻ നിർമ്മാണം ഒരറ്റത്ത് നിന്നും ആരംഭിച്ചിരിക്കുകയാണ്. ഈ ഓട്ടം സീസൺ മുതൽ ഇതിലൂടെ മണിക്കൂറിൽ 1060 ഗാലൻ ബിയർ ബോട്ടിലിങ് പ്ലാന്റിലൂടെ ഒഴുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇതിന് സഹകരിച്ചവർക്കെല്ലാം ലൈഫ് ലോംഗ് ഡിങ്കിങ് ഗ്യാരണ്ടിയാണ് സേവിയർ നൽകിയിരിക്കുന്നത്. ഈ പദ്ധതിയിൽ പങ്കെടുത്തവർക്ക് ബ്രോൻസ്, സിൽവർ, ഗോൾഡ് തുടങ്ങിയ നിരവധി ഫോർമുലകളാണ് ലഭ്യമാക്കിയിരിക്കുന്നത്. അതായത് ഇതിനായി 7500 യൂറോ മുടക്കിയവർക്ക് അതായത് 8350 ഡോളർ മുടക്കിയവർക്ക് ജീവിത കാലം മുഴുവൻ എല്ലാ ദിവസവും ഓരോ ബോട്ടിൽ ബ്രൂഗ്സ് സോട്ട് ലഭിക്കുന്നതാണ്. മൊത്തം 4 മില്യൺ യൂറോ ചെലവ് വന്ന പദ്ധതിയുടെ 10 ശതമാനം തുകയും ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സമാഹരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP