Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്തേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും അബുദാബി വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കി ഇത്തിഹാദ് എയർവേയ്‌സ്; പുതിയ തീരുമാനം നടപ്പിലാക്കുക ഓഗസ്റ്റ് 16 മുതൽ

വിദേശത്തേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും അബുദാബി വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കി ഇത്തിഹാദ് എയർവേയ്‌സ്; പുതിയ തീരുമാനം നടപ്പിലാക്കുക ഓഗസ്റ്റ് 16 മുതൽ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: വിദേശത്തേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും അബുദാബി വിമാനത്താവളത്തിൽ കോവിഡ് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി ഇത്തിഹാദ് എയർവേയ്‌സ്. ഓഗസ്റ്റ് 16 മുതൽ അബുദാബി വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും ഗവൺമെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എങ്കിൽ മാത്രമെ ബോർഡിങ് പാസ് ലഭിക്കുകയുള്ളൂ.

നിലവിൽ സ്വിറ്റ്സർലാൻഡ്, യുകെ, യൂറോപ്യൻ യൂണിൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു കോവിഡ് പരിശോധന നിർബന്ധമാക്കിയത്. അത് ഇപ്പോൾ എല്ലാ രാജ്യക്കാർക്കും ബാധകമാക്കുകയാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാരെയും പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് അബുദാബിയിലെത്തുന്ന എല്ലാവരും പരിശോധനാ ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറൻറീനിൽ കഴിയുകയും വേണം. ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്നവർ ഇത്തിഹാദ് എയർവേയ്‌സിന്റെ അംഗീകൃത മെഡിക്കൽ സൗകര്യം ഉപയോഗിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP