Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും വിലയേറിയ പാസ്പോർട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയുമല്ല; ജപ്പാന്റെയും സിംഗപ്പൂരിന്റെയും കൊറിയയുടെയും; ഇന്ത്യൻ പാസ്പോർട്ടിന്റെ അംഗീകാരം 84ാം റാങ്കിൽ; ഓരോ പാസ്പോർട്ടും വ്യക്തിയുടെ മാന്യത തീരുമാനിക്കുന്നത് ഇങ്ങനെ

ഏറ്റവും വിലയേറിയ പാസ്പോർട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയുമല്ല; ജപ്പാന്റെയും സിംഗപ്പൂരിന്റെയും കൊറിയയുടെയും; ഇന്ത്യൻ പാസ്പോർട്ടിന്റെ അംഗീകാരം 84ാം റാങ്കിൽ; ഓരോ പാസ്പോർട്ടും വ്യക്തിയുടെ മാന്യത തീരുമാനിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുഎസും യുകെയും വൻ ശക്തികളായതിനാൽ അവയുടെ പാസ്പോർട്ടായിരിക്കും ഏറ്റവും ശക്തമായവ എന്നായിരിക്കും മിക്കവരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ജപ്പാനും സിംഗപ്പൂരും സൗത്തുകൊറിയയുമാണ് ഏറ്റവും മുന്നിലെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ പാസ്പോർട്ടിന്റെ അംഗീകാരം 84ാം റാങ്കിലാണ്. ഓരോ പാസ്പോർട്ടും വ്യക്തിയുടെ മാന്യത തീരുമാനിക്കുന്നത് ഇങ്ങനെയാണ്.തുടർച്ചയായി മൂന്നാം വർഷമാണ് ജപ്പാന്റെ പാസ്പോർട്ടിനെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.ഹെൻലെ പാസ്പോർട്ട് ഇൻഡെക്സിന്റെ റാങ്കിംഗിലാണ് ജപ്പാൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു പാസ്പോർട്ടുപയോഗിച്ച് എത്ര മാത്രം രാജ്യങ്ങളിൽ വിസയില്ലാതെ പോകാൻ സാധിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. അതായത് ജപ്പാനിലെ പാസ്പോർട്ടുപയോഗിച്ച് 191 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാനാവുമെന്നതിനാലാണ് ഇതിനെ ഏറ്റവും ശക്തമായ പാസ്പോർട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ സിംഗപ്പൂർ പാസ്പോർട്ട് രണ്ടാം സ്ഥാനവും സൗത്തുകൊറിയയുടെയും ജർമനിയുടെയും പാസ്പോർട്ടുകൾ മൂന്നാം സ്ഥാനവുമാണ് കൈവരിച്ചിരിക്കുന്നത്. ഏറ്റവും ശക്തി കുറഞ്ഞ പാസ്പോർട്ടെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാൻ പാസ്പോർട്ടിനാണ്. ഈ പാസ്പോർട്ടിന്റെ ബലത്തിൽ വിസയില്ലാതെ വെറും 26 രാജ്യങ്ങളിൽ മാത്രമേ പോകാനാവൂ.രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂർ പാസ്പോർട്ടുപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാനാവും. മൂന്നാം സ്ഥാനത്തുള്ള സൗത്തുകൊറിയ, ജർമനി എന്നിവയുടെ പാസ്പോർട്ടുകളുപയോഗിച്ച് 189 രാജ്യങ്ങളിലാണ് വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നത്.

ഈ ഇൻഡെക്സ് പ്രകാരമുള്ള റാങ്കിംഗിൽ യുഎസിന്റെയും യുകെയുടെയും പാസ്പോർട്ടുകളുടെ റാങ്കുകൾ ഇടിഞ്ഞ് താഴുകയാണ് ചെയ്തിരിക്കുന്നത്. അതായത് ഇക്കാര്യത്തിൽ ബെൽജിയം, ഗ്രീസ്, നോർവേ എന്നിവയ്ക്കൊപ്പം എട്ടാം സ്ഥാനമാണ് യുകെയുടെയും യുഎസിന്റെയും പാസ്പോർട്ടുകൾക്ക് ലഭിച്ചിരിക്കുന്നത്. ഈ അഞ്ച് രാജ്യങ്ങളിലെയും പാസ്പോർട്ടുകൾ ഉപയോഗിച്ച് 184 രാജ്യങ്ങളിലാണ് സഞ്ചരിക്കാനാവുന്നത്.2015ൽ ഈ ഇൻഡെക്സിൽ യുഎസും യുകെയുമായിരുന്നു ഏറ്റവും മുമ്പിലുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ രണ്ട് ശക്തികളും ആറാം സ്ഥാനത്തേക്ക് ഇടിയുകയും ഈ വർഷം അത് എട്ടാം സ്ഥാനമായിത്തീരുകയുമാണുണ്ടായിരിക്കുന്നത്.

ഇക്കാര്യത്തിൽ ആദ്യത്തെ പത്തിൽ സ്ഥാനം പിടിച്ച ഫിൻലാൻഡും ഇറ്റലിയും നാലാം സ്ഥാനത്താണുള്ളത്. ഇവയുടെ പാസ്പോർട്ടുപയോഗിച്ച് 187 രാജ്യങ്ങളിൽ സഞ്ചരിക്കാനാവും. ആറാം സ്ഥാനത്തുള്ള ഫ്രാൻസിന്റെയും സ്വീഡന്റെയും പാസ്പോർട്ടുകൾ ഉപയോഗിച്ച് 186 രാജ്യങ്ങളിൽ സഞ്ചരിക്കാനാവും. ഓസ്ട്രിയ, അയർലണ്ട്, നെതർലൻഡ്സ്, പോർട്ടുഗൽ, സ്വിറ്റ്സർലണ്ട്, എന്നീ രാജ്യങ്ങൾ ഏഴാം സ്ഥാനത്താണുള്ളത്. ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, ന്യൂസിലാൻഡ്, എന്നിവയും ടോപ് ടെണ്ണിൽ ഉൾപ്പെടുന്നു. ഒമ്പതാം സ്ഥാനത്തുള്ള ഈ രാജ്യങ്ങളിലെ പാസ്പോർട്ടുകൾ ഉപയോഗിച്ച് 183 രാജ്യങ്ങളിലാണ് സഞ്ചരിക്കാൻ സാധിക്കുന്നത്.

പത്താം സ്ഥാനത്തുള്ള ഹംഗറി, ലിത്വാനിയ, സ്ലാവാക്യ എന്നിവയുടെ പാസ്പോർട്ടുകളുപയോഗിച്ച് 181 രാജ്യങ്ങളിലാണ് വിസയില്ലാതെ സഞ്ചരിക്കാനാവുന്നത്.പാസ്പോർട്ടിന് ശക്തി ക്രമത്തിൽ സ്ഥിരമായി വർധിക്കുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ യുഎഇ 47 സ്ഥാനങ്ങളാണ് കയറിയിരിക്കുന്നത്. നിലവിൽ പാസ്പോർട്ടിന്റെ ശക്തിയുടെ കാര്യത്തിൽ 18ാം സ്ഥാനത്തുള്ള യുഎഇയുടെ പാസ്പോർട്ടുപയോഗിച്ച് 171 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ള മൂന്ന് രാജ്യങ്ങളിൽ അഫ്ഗാന് പുറമെ ഇറാഖ്, സിറിയ, എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ സ്‌കോർ യഥാക്രമം 28ഉം 29ഉം ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP