Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം യുവതിയെ കല്യാണം കഴിച്ചതോടെ മട്ടും ഭാവവും മാറി; 20 കൊല്ലം ഒപ്പം ജോലി ചെയ്ത നാല് പൊലീസുകാരെ കുത്തി മലർത്തി മതം മാറിയ സായിപ്പ്; അക്രമകാരിയെ വെടി വെച്ച് വീഴ്‌ത്തി രക്തച്ചൊരിച്ചിലിന് അറുതി വരുത്തി പൊലീസ്; പാരീസിന്റെ ഉറക്കം കെടുത്തി ഒരു ഭീകരാക്രമണം കൂടി

മുസ്ലിം യുവതിയെ കല്യാണം കഴിച്ചതോടെ മട്ടും ഭാവവും മാറി; 20 കൊല്ലം ഒപ്പം ജോലി ചെയ്ത നാല് പൊലീസുകാരെ കുത്തി മലർത്തി മതം മാറിയ സായിപ്പ്; അക്രമകാരിയെ വെടി വെച്ച് വീഴ്‌ത്തി രക്തച്ചൊരിച്ചിലിന് അറുതി വരുത്തി പൊലീസ്; പാരീസിന്റെ ഉറക്കം കെടുത്തി ഒരു ഭീകരാക്രമണം കൂടി

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥർ കുത്തേറ്റു മരിച്ചു. പാരീസിലാണ് സംഭവം നടന്നത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സെൻട്രൽ പാരിസിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അക്രമിയെ പൊലീസ് സംഭവസ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. അഡ്‌മിനിസ്ട്രേറ്റിവ് ഇന്റലിജൻസ് വിഭാഗത്തിലെ ജീവനക്കാരനാണ് മൈക്കൾ ഹാർപൺ എന്ന ഈ അക്രമകാരി. സംഭവത്തെത്തുടർന്ന് പുരാതനമായ നോത്രദാം കത്തീഡ്രലിനു സമീപത്തെ മെട്രോ സ്റ്റേഷൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി അടച്ചു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹാർപണിനെ വനിതാ മേധാവി ശാസിച്ചിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 12 മൈൽ അകലെയുള്ള ഗോൺസെയിലെ ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെ ഹാർപണിന്റെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റേയും അൽഖ്വയ്ദയുടേയും ആക്രമണരീതിയുമായി സാമ്യമുള്ളതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ഭാര്യ ഇഹാമിനെ അറസ്റ്റ് ചെയ്തു.

കുട്ടിക്കാലം മുതൽ ഹാർപൺ ബധിരൻ ആയിരുന്നു. 2014 ൽ ആണ് ഇയാൾ മുസ്ലിം യുവതിയെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇയാൾ ഇസ്ലാം മതത്തിലേക്ക് മാറി. പൊലീസിനെതിരെ സമാനമായ ആക്രമണങ്ങളിൽ ഏർപ്പെട്ടവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനമുള്ള മുസ്ലിം മതപരിവർത്തകരാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ ഉച്ചയോടെ ഇയാൾ പൊലീസുകാരന്റെ പിന്നാലെ ഓടുന്നത് കണ്ടു എ്ന്നും കൈയിൽ ഇരുന്ന കത്തി ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. റോഡിൽ നിന്നവർ കരുതിയത് ഇത് ജോലിയുടെ ഭാഗമായുള്ള പരിശീലനമാണെന്നാണ് തുടർന്നാണ് ഇയാൾ മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നേരത്തേ ഇയാൾ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ലെന്നും വിശ്വസ്തനായ ഒരു ജീവനക്കാരനായിരുന്നെന്നുമാണ് ഹാർപണിനെ പറ്റി സഹപ്രവർത്തകർ പറഞ്ഞത്. തീവ്രവാദ വിരുദ്ധ അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കൊലപാതകത്തെ സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും പാരീസ് പ്രോസിക്യൂട്ടർ റെമി ഹൈറ്റ്‌സ് പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP