Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞു; ബെൽജിയംകാരനായ അബ്ദൽ ഹമീദ് അബൗദെന്ന ഐസിസുകാരനെന്ന നിഗമനത്തിൽ ഫ്രഞ്ച് അന്വേഷണ ഏജൻസികൾ

പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞു; ബെൽജിയംകാരനായ അബ്ദൽ ഹമീദ് അബൗദെന്ന ഐസിസുകാരനെന്ന നിഗമനത്തിൽ ഫ്രഞ്ച് അന്വേഷണ ഏജൻസികൾ

പാരീസ്: പാരീസ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബെൽജിയം പൗരനായ അബ്ദൽ ഹമീദ് അബൗദാണെന്ന് ഫ്രാൻസ് അന്വേഷണ ഏജൻസികൾ. യൂറോപ്പിൽ നേരത്തെ നടന്ന മറ്റ് ഭീകരാക്രമണങ്ങൾക്കും പിന്നിൽ ഐസിസിൽ ഇപ്പോൾ സജീവ പ്രവർത്തകനായ അബൗദാണെന്നാണ് സൂചന. അതേ സമയം ഇയാൾ ഇപ്പോൾ സിറിയയിൽ ഇസിസ് കേന്ദ്രത്തിലാണെന്നാണ് നിഗമനം.

അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഏഴോളം പേർ ഇപ്പോൾ ബെൽജിയത്തിൽ അറസ്റ്റിലാണ്. 27കാരനായ അബ്ദുൽ ഹമീദ് അബൗദ് ബ്രസൽസ് സ്വദേശിയാണ്. അബൗദിന് അബു ഒമർ അൽ ബാൽജികി എന്ന പേരുമുണ്ട്. ഇയാളുടെ 13 വയസുള്ള അനുജനും ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.

മുമ്പ് പാരീസിലേക്കുള്ള അതിവേഗ തീവണ്ടിയിൽ അക്രമണം നടത്താനുള്ള ശ്രമത്തിനു പിന്നിലും ഇയാളായിരുന്നു. പാരീസ് അക്രമണവുമായി ബന്ധപ്പെട്ട് ബെൽജിയത്തിൽ നടത്തിയ റെയ്ഡിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാവേറാക്രമണത്തിന് ഉപയോഗിച്ച കാറുകളിൽ രണ്ടെണ്ണം വാടകയ്‌ക്കെടുത്തത് ബ്രസ്സൽസിൽ നിന്നാണെന്ന് ഫ്രഞ്ച്, ബെൽജിയം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബെൽജിയത്തിൽ നിന്നു നൽകിയ പാർക്കിങ് ടിക്കറ്റുകൾ ആക്രമണ നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് അന്വേഷണോദ്യോഗസ്ഥർക്ക് തുണയായത്. ഇതിന്റെ ചുവടു പിടിച്ചാണ് ബെൽജിയത്തിലെ ബോലെബീക്കിൽ പൊലീസ് റെയ്ഡ് നടത്തി ഏഴു പേരെ പിടികൂടിയത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ 23 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 150ഓളം കേന്ദ്രങ്ങളിലാണ് പൊലീസ് റെയിഡ് നടത്തിയത്. അതേ സമയം ബെൽജിയത്തിൽ അറസ്റ്റിലായ ഒരാളെ പൊലീസ് വെറുതെ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP