Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്തരവാദിത്തം മറന്ന് കളിയിൽ മുഴുകി ട്രംപ്; തിരഞ്ഞെടുപ്പിൽ തോറ്റതോടെ ജി20 ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിയിൽ മുഴുകി അമേിക്കൻ പ്രസിഡന്റ്; ചിത്രങ്ങൾ പങ്കുവച്ചതോടെ വിമർശനവും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയ ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുറത്ത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയിൽ പങ്കെടുക്കാതെയാണ് ട്രംപ് ഗോൾഫ് കളിക്കാനായി പോയത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെർച്വൽ സമ്മേളനത്തിൽ സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വെർച്വൽ സമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് കളിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

270 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ ഈ വിജയം തട്ടിപ്പാണെന്ന് ആരോപിച്ച ട്രംപ് രംഗത്തെത്തിയിരുന്നു. ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്റാകുന്ന സാഹചര്യത്തിൽ ട്രംപ് പങ്കെടുക്കേണ്ടിയിരുന്ന അവസാന ജി20 ഉച്ചകോടിയായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP