Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കാലിഫോർണിയയിലെ മാലിബുവിൽ അടിപൊളി പാർട്ടി; പമീല ആൻഡേഴ്‌സണിന്റെ അഞ്ചാം ഭർത്താവ് ഹെയർ ഡ്രസറും നിർമ്മാതാവുമായ ജോൺ പീറ്റേഴ്സ്; ഹോളിവുഡ് സുന്ദരി വീണ്ടും വധുവായി മാറിയപ്പോൾ

കാലിഫോർണിയയിലെ മാലിബുവിൽ അടിപൊളി പാർട്ടി; പമീല ആൻഡേഴ്‌സണിന്റെ അഞ്ചാം ഭർത്താവ് ഹെയർ ഡ്രസറും നിർമ്മാതാവുമായ ജോൺ പീറ്റേഴ്സ്; ഹോളിവുഡ് സുന്ദരി വീണ്ടും വധുവായി മാറിയപ്പോൾ

സ്വന്തം ലേഖകൻ

മേരിക്കൻ നടിയും ടെലിവിഷൻ താരവുമായ പമീല ആൻഡേഴ്സൺ വിവാഹിതയായി. ഹെയർ ഡ്രസറും നിർമ്മാതാവുമായ ജോൺ പീറ്റേഴ്സ് ആണ് വരൻ. നടിയുടേത് ഇത് അഞ്ചാം വിവാഹമാണ്. ബേവാച്ച്, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്.

കാലിഫോർണിയയിലെ മാലിബുവിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭർത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തിൽ പമീലയ്ക്ക് രണ്ട് ആൺമക്കളുണ്ട്. എന്നാൽ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പമീല ലീയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയതിനെത്തുടർന്ന് ലീ ജയിലിലായി. 1998ൽ ഇരുവരും വിവാഹമോചിതരായി.

Stories you may Like

അതിനു ശേഷം മാർക്ക്സ് ഷെൻകെൻബേർഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ൽ ഇരുവരും വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു. തുടർന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തിൽ കലാശിച്ചു. റിക്ക് സോളമൺ, ഫ്രഞ്ച് ഫുട്ബോളർ ആദിൽ റാമി എന്നിവരും പമീലയുടെ മുൻഭർത്താക്കന്മാരാണ്.

തന്റെ വളർത്തുനായയുടെ ആത്മഹത്യയ്ക്ക് കാരണം മുൻ ഭർത്താവെന്ന് പമീല ആൻഡേഴ്സൺ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സൺഡേ സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. റിക്ക് സോളമണെതിരെയായിരുന്നു ആരോപണം. പമീലയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ജോജോ എന്ന വളർത്തു നായ മരിച്ചിരുന്നു. എന്നാൽ ജോജോയുടെ മരണം തന്നെ ഏറെ തളർത്തിയെന്ന് പറഞ്ഞ പമീല തന്റെ മുൻ ഭർത്താവിനെ ജോജോയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാൽ അവൻ ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞു. അയാൾ കാരണമാണ് ജോജോ ആത്മഹത്യ ചെയ്തതെന്നും ഒരിക്കൽ ജോ തന്നെ നോക്കി മുൻ ഭർത്താവ് റിക്ക് സലോമിനെ ഇഷ്ടമല്ലെന്നും തനിക്ക് മടുത്തുവെന്നും പറഞ്ഞിരുന്നുവെന്നും പമീല വ്യക്തമാക്കി. ഇതെല്ലാം കൗതുകത്തോടെ മാധ്യമങ്ങൾ ചർച്ചയാക്കി.

2007ലാണ് പമീല റിക്ക് സോളമനെ വിവാഹം ചെയ്തത്. എന്നാൽ വെറും രണ്ട് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. പിന്നീട് 2014ൽ വീണ്ടും വിവാഹം ചെയ്തുവെങ്കിലും 2015 ഏപ്രിലിൽ രണ്ടാം തവണയും പമീല റിക്കുമായി വിവാഹമോചനം നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP