Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിപ്പോർട്ടിങ്ങിനെ ഞെട്ടിച്ച പാക് മാധ്യമപ്രവർത്തകൻ ഛന്ദ് നവാബ വീണ്ടും; ഇത്തവണത്തെ രസകരമായ റിപ്പോർട്ടിങ് പാൻ വിൽപനശാലയിൽ; പിന്നെ നടന്നത് കോമഡി!

റിപ്പോർട്ടിങ്ങിനെ ഞെട്ടിച്ച പാക് മാധ്യമപ്രവർത്തകൻ ഛന്ദ് നവാബ വീണ്ടും; ഇത്തവണത്തെ രസകരമായ റിപ്പോർട്ടിങ് പാൻ വിൽപനശാലയിൽ; പിന്നെ നടന്നത് കോമഡി!

മറുനാടൻ ഡെസ്‌ക്‌

റിപ്പോർട്ടിങ്ങിൽ പറ്റിയ അബദ്ധം മൂലം ലോകശ്രദ്ധേയനായ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ ഛന്ദ് നവാബ് രസകരമായ റിപ്പോർട്ടിങ്ങുമായി വീണ്ടും രംഗത്ത്. തിരക്കേറിയ റെയിൽവേ സ്‌റ്റേഷനിൽ തന്റെ ഭാഗം തപ്പിത്തടഞ്ഞ് പറയുന്ന രംഗം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ഇത് പിന്നീട് ഭജ്രംഗി ഭായിജാൻ എന്ന ഹിന്ദി ചിത്രത്തിൽ നവാസുദീൻ സിദ്ദിഖി അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ വീണ്ടും ഒരു രസകരമായ ദൃശ്യവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. കറാച്ചിയിലെ ഒരു പാൻ വിൽക്കുന്ന കടയെക്കുറിച്ചുള്ള വാർത്തയാണ് നവാബ് അവതരിപ്പിക്കുന്നത്.

 

തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് ഇത്തവണയും ഛന്ദ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിങ്ങിനിടെ പാൻ വായിൽ വയ്ക്കുക എന്നാണ് റിപ്പോർട്ടർ ഉദ്ദേശിക്കുന്നത്. എന്നാൽ, റിപ്പോർട്ടർ തെറ്റിക്കുമ്പോൾ ഒപ്പമുള്ളവർ ശരിയായി ചെയ്യും. റിപ്പോർട്ടർ ശരിയാക്കുമ്പോൾ ഒപ്പമുള്ളവർ തെറ്റിക്കും ഇതുതന്നെ തുടരുന്നതാണ് ദൃശ്യങ്ങൾ. ആദ്യ വീഡിയോ പോലെ തന്നെ ഇതും നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം യൂട്യൂബിൽ ഏറെ നാൾ ട്രെൻഡിങ്ങിൽ ഒന്നാമത് ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP