Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 400 രൂപ; വിവാഹ വേദിയിൽ വധു എത്തിയത് തക്കാളി ആഭരണങ്ങൾ അണിഞ്ഞ്

പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 400 രൂപ; വിവാഹ വേദിയിൽ വധു എത്തിയത് തക്കാളി ആഭരണങ്ങൾ അണിഞ്ഞ്

സ്വന്തം ലേഖകൻ

വിവാഹ വേദിയിൽ വധു എത്തിയത് തക്കാളി ആഭരണങ്ങൾ അണിഞ്ഞ്. പാക്കിസ്ഥാനിലാണ് രസകരമായ സംഭവം നടന്നത്. തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വധു തക്കാളി ആഭരണങ്ങൾ അണിഞ്ഞ് വിവാഹ വേദിയിലെത്തിയത്. 400 രൂപയാണ് പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിയുടെ വില.

പാക്കിസ്ഥാൻ മാധ്യമപ്രവർത്തകയായ നൈല ഇനായത് ആണ് തക്കാളി ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന വധുവിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിവാഹവേദിയിൽ ഇരിക്കുന്ന വധുവിനെ ഒരു പ്രാദേശിക പത്രപ്രവർത്തകൻ അഭിമുഖം ചെയ്യുന്ന രീതിയിലാണ് വീഡിയോ.

നെക്ലേസ്, കമ്മൽ, വള എന്തിന് ചുട്ടി പോലും തക്കാളി കോർത്ത് നിർമ്മിച്ചിരിക്കുന്നതാണ്. സ്വർണത്തിന്റെ വില ഉയരുകയാണ് ഒപ്പം തക്കാളിയുടെയും പൈൻ നട്സിന്റെയും അതുകൊണ്ട് വിവാഹത്തിന് അണിയാൻ ഇവ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അഭിമുഖത്തിൽ വധു പറയുന്നു. വധുവിന് ബന്ധുക്കൾ നൽകിയിരിക്കുന്ന സമ്മാനങ്ങളും നട്സാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിഹസിക്കുന്നതിനായി നിർമ്മിച്ച ട്രോൾ വീഡിയോയാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.

പാക്കിസ്ഥാൻ സർക്കാരിന്റെ കാർഷിക നയങ്ങളും കാലംതെറ്റി പെയ്ത മഴയുമാണ് നിലവിൽ തക്കാളി വില ഉയരുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP