Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി; നാളെ കൂടിക്കാഴ്‌ച്ചക്ക് സമയം അനുവദിച്ചത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും വിയന്ന ഉടമ്പടിയും പാക് നിയമങ്ങളും അനുസരിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം

ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി; നാളെ കൂടിക്കാഴ്‌ച്ചക്ക് സമയം അനുവദിച്ചത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും വിയന്ന ഉടമ്പടിയും പാക് നിയമങ്ങളും അനുസരിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി. തിങ്കളാഴ്ചയാണ് കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നതെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിനെ തുടർന്നും വിയന്ന ഉടമ്പടിയും പാക്കിസ്ഥാനിലെ നിയമങ്ങളുമനുസരിച്ചാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാദവിനെ കാണാൻ അനുമതി നൽകുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാൻ അനുമതി വേണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അവസാനമായി ആവശ്യപ്പെട്ടത് 2017 ഏപ്രിലിൽ ആണ്. ഇസ്ലാമാബാദ് ഇതിനോട് പ്രതികരിക്കാതെ വന്നപ്പോഴാണ് ഇന്ത്യ 2017 മേയിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ കേസ് നൽകി.

കോടതി വിധിയനുസരിച്ച് കഴിഞ്ഞ മാസം ആദ്യം ജാദവിന് നയതന്ത്ര സഹായം നൽകാൻ പാക്കിസ്ഥാൻ അനുവദിച്ചെങ്കിലും അവർ മുന്നോട്ടുവച്ച വ്യവസ്ഥകൾ ഇന്ത്യ അംഗീകരിച്ചില്ല. കൂടിക്കാഴ്ച നടക്കുന്ന മുറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകൾ.

വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ അന്താരാഷ്ട്ര നീതിന്യയ കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു.

വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനു നിർദ്ദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ നിർദേശിക്കുകയോ ചെയ്തില്ല. ഈ ഉത്തരവിനെതിരെ ഐസിജെയിൽ പാക്കിസ്ഥാന് അപ്പീൽ നൽകാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP