Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിക്കാൻ ഇന്ത്യയുടെ നീക്കം; ലക്ഷ്യം പാക്കിസ്ഥാനുള്ള പണി; യൂറോപ്യൻ യൂണിയനെ സമീപിച്ച് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഗോള തലത്തിൽ പാക്കിസ്ഥാന് വീണ്ടും സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നീക്കവുമായി ഇന്ത്യ. ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച് കിട്ടുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി ഇന്ത്യ യൂറോപ്യൻ യൂണിയനെ സമീപിച്ചുകഴിഞ്ഞു.

ബസ്മതി അരിയുടെ ജന്മദേശം ഇന്ത്യയിലാണെന്നാണ് ഇന്ത്യ സെപ്റ്റംബർ 11ന് യൂറോപ്യൻ യൂണിയനിൽ സമർപ്പിച്ച അപേക്ഷയിൽ അവകാശപ്പെടുന്നത്. ഇതനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രത്യേക പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള പ്രത്യേകതരം നീളമുള്ള അരിയാണ് ബസ്മതിയെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഉത്തരേന്ത്യയിൽ ഹിമാലയൻ താഴ്‌വരയുൾപ്പെടുന്ന ഇന്തോ- ഗംഗ സമതലത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും യൂറോപ്യൻ യൂണിയന് നൽകിയ അപേക്ഷയിൽ വിശദമാക്കുന്നു.

പഞ്ചാബ്, ഹരിയാണ, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഈ നെല്ലിനം കൃഷിചെയ്യുന്നുണ്ടെന്ന് ഇന്ത്യ വിശദീകരിക്കുന്നു. ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ബസ്മതി അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചാൽ പാക്കിസ്ഥാനിലെ ബസ്മതി കയറ്റുമതിയെ ആകും ഗുരുതരമായി ബാധിക്കുക. യൂറോപ്യൻ യൂണിയനിലുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പാക്കിസ്ഥാനും ബസ്മതി അരി നിലവിൽ കയറ്റുമതി ചെയ്യുന്നുണ്ട്.

ഈ വർഷം മാർച്ചിൽ ഭൗമ സൂചിക നിയമം പാക്കിസ്ഥാൻ പാർലമെന്റ് പാസാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. അതിനാൽ യൂറോപ്യൻ യൂണിയനിൽ എതിർപ്പ് അറിയിക്കാൻ പാക്കിസ്ഥാന് സാങ്കേതിക തടസങ്ങളുണ്ട്. ഇന്ത്യയുടെ നീക്കത്തിനെതിരെ പാക്കിസ്ഥാൻ യൂറോപ്യൻ യൂണിയനിൽ എതിർപ്പ് ഉന്നയിക്കണമെന്നാണ് അവിടെയുള്ള കയറ്റുമതിക്കാരുടെ ആവശ്യം.

കാലങ്ങളായി ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും പാക് ഭരണകൂടം അത് ചെവിക്കൊള്ളാതിരുന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ തിരിച്ചടി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങളുടെ അരി ഇന്ത്യൻ ബ്രാൻഡിൽ വിൽക്കുകയേ നിവൃത്തിയുള്ളുവെന്ന് അവർ പറയുന്നു.ഇന്ത്യ അപേക്ഷ സമർപ്പിച്ചിരിക്കുന്നതിനാൽ മൂന്നുമാസത്തിനുള്ളിൽ എതിർപ്പറിയിച്ചിരിക്കണമെന്നാണ് നിയമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP