Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോക്കേറ്റിട്ടും ഇന്ത്യാ വിരുദ്ധതയും യുദ്ധവെറിയും കുറയാതെ പാക് റയിൽവെ മന്ത്രി; ഇന്ത്യയെ 22 തുണ്ടമാക്കാൻ ശേഷിയുള്ള ആണവായുധം കയ്യിലുണ്ടെന്ന് റാഷിദ് അഹമ്മദ്; സ്മാർട്ട് ബോംബുകൾക്കാകുക ഇന്ത്യയെ നശിപ്പിക്കാൻ എന്നും മുന്നറിയിപ്പ്

ഷോക്കേറ്റിട്ടും ഇന്ത്യാ വിരുദ്ധതയും യുദ്ധവെറിയും കുറയാതെ പാക് റയിൽവെ മന്ത്രി; ഇന്ത്യയെ 22 തുണ്ടമാക്കാൻ ശേഷിയുള്ള ആണവായുധം കയ്യിലുണ്ടെന്ന് റാഷിദ് അഹമ്മദ്; സ്മാർട്ട് ബോംബുകൾക്കാകുക ഇന്ത്യയെ നശിപ്പിക്കാൻ എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഷോക്കേറ്റിട്ടും റാഷിദ് അഹമ്മദിന്റെ ഇന്ത്യാവിരുദ്ധതയും യുദ്ധവെറിയും കുറഞ്ഞില്ല. ഇന്ത്യയിലെ ഏത് പ്രദേശത്തെയും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്ന പ്രസ്താവനയുമായി പാക് റയിൽവെ മന്ത്രി റാഷിദ് അഹമ്മദ് വീണ്ടും രംഗത്തെത്തി. ഇന്ത്യയെ നശിപ്പിക്കാൻ ശേഷിയുള്ള സ്മാർട്ട് ബോംബുകൾ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്.

പാക്കിസ്ഥാൻ ഈ ആണവബോംബ് വർഷിച്ചാൽ ഇന്ത്യയെ 22 തുണ്ടമാക്കി മാറ്റാമെന്നും റാഷിദ് അവകാശപ്പെട്ടു. ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യവയ്ക്കാനും തകർക്കാനും ശേഷിയുള്ള 125 - 250 ഗ്രാം ആറ്റം ബോംബുകൾ പാക്കിസ്ഥാന്റെ കൈയിലുണ്ടെന്ന് റാഷിദ് പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഇന്ത്യ-പാക്ക് അതിർത്തി പ്രശ്‌നങ്ങൾ വഷളായതുമുതൽ തുടർച്ചയായി പ്രകോപനം നടത്തുന്ന മന്ത്രിയാണ് റാഷിദ് അഹമ്മദ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതിനിടയിൽ റാഷിദിന് മൈക്കിൽ നിന്ന് ഷോക്കേറ്റിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സർക്കാർ നടപടിയിൽ നരേന്ദ്ര മോദിയെ വിമർശിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇസ്ലാമാബാദിൽ ഒരു റാലിയിൽ പ്രസംഗിക്കുകവെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു. ''നിങ്ങളുടെ ഉദ്ദേശം ഞങ്ങൾക്ക് അറിയാം നരേന്ദ്ര മോദി'' എന്നാണ് ഷോക്കേൽക്കുന്ന സമയത്ത് മന്ത്രി പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദും വിവാദപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ആയുധമെടുക്കാനുള്ള പോരാട്ടത്തിൽ കശ്മീരികൾക്ക് പിന്തുണ നൽകുന്നതായിരുന്നു മിയാൻദാദിന്റെ നിലപാട്. കൈയിൽ വാളേന്തിയുള്ള മിയാൻദാദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

'കശ്മീരിലെ സഹോദരങ്ങൾ ഭയപ്പെടരുത്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഞാൻ പണ്ട് സിക്സ് അടിക്കാൻ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ വാളെടുക്കാനും എനിക്കറിയാം'. മിയാൻദാദ് വീഡിയോയിൽ പറയുന്നു. 'ബാറ്റ് മൂർച്ചയേറിയതായിരുന്നു, ഇപ്പോൾ വാളും മൂർച്ചയേറിയതാ'ണെന്ന് ഇതിനിടയിൽ മിയാൻദാദിന്റെ പിറകിൽ നിന്ന് ഒരാൾ വിളിച്ചു പറയുന്നുണ്ട്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകൾക്കിടയിൽ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP