Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹ മോചനങ്ങൾക്കും കാരണം ബോളിവുഡ് സിനിമകൾ; ബോളിവുഡും ഹോളിവുഡും പാക്കിസ്ഥാൻ ജനത അനുകരിക്കുകയാണ്; മൊബൈൽ ഫോൺ വ്യാപിച്ചതോടെ കുട്ടികൾക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു; പാക്കിസ്ഥാനിൽ പീഡനങ്ങൾ പെരുകുന്നത് ഇന്ത്യൻ സിനിമകൾ മൂലമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹ മോചനങ്ങൾക്കും കാരണം ബോളിവുഡ് സിനിമകളുടെ അതിപ്രസരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പാക്കിസ്ഥാനി കണ്ടന്റ് ഡെവലപേഴ്‌സിനോടും യൂട്യൂബേഴ്‌സിനോടും സംവദിക്കവെയാണ് ഇമ്രാൻ ഖാൻ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ വിമർശിച്ചത്. ഹോളിവുഡിനെയും ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു.

മൊബൈൽ ഫോൺ വ്യാപിച്ചതോടെ കുട്ടികൾക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു. മനുഷ്യ ചരിത്രത്തിൽ മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല. ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതും ഭീഷണിയുമാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുകയാണ്. പ്രധാനമന്ത്രിയാകുന്നത് വരെ താൻ ഇത് സംബന്ധിച്ച് ബോധവാനായിരുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാക്കിസ്ഥാനിൽ കുതിച്ചുയരുകയാണ്. ചൈൽഡ് പോണോഗ്രഫി പാക്കിസ്ഥാനിൽ വ്യാപകമായിരുന്നു. ഞാൻ അധികാരത്തിലേറിയതോടെ വലിയ രീതിയിൽ മാറ്റം വന്നു. പുറത്തുനിന്ന് വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാക്കിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കാരണം. ബോളിവുഡും ഹോളിവുഡും പാക്കിസ്ഥാൻ ജനത അനുകരിക്കുകയാണ്. ഹോളിവുഡിലൂടെ പശ്ചാത്യ സംസ്‌കാരം പാക്കിസ്ഥാനിലേക്ക് വരുകയാണെന്നും കുടുംബ ബന്ധങ്ങൾ ശിഥിലമാകാനും വിവാഹ മോചനങ്ങൾ വർധിക്കാനും ഇത് കാരണമാകുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

താൻ ഇംഗ്ലണ്ടിൽ പോയിരുന്നപ്പോൾ അവിടത്തെ വിവാഹമോചന നിരക്ക് 14 ശതമാനമായിരുന്നു. എന്നാൽ, ഇപ്പോൾ 70 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ രണ്ട് തവണ വിവാഹ മോചിതനായ വ്യക്തിയാണ്. മുൻ ഭാര്യമാർ ഇദ്ദേഹത്തിനെതിരെ മയക്കുമരുന്ന് ഉപയോഗവും ആരോപിച്ചിരുന്നു. 2004ലാണ് ഒമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇമ്രാൻ ഖാൻ ആദ്യ ഭാര്യ ജെമീമ ഗോൾഡ് സ്മിത്തിനെ ഉപേക്ഷിക്കുന്നത്. 2015ൽ മാധ്യമപ്രവർത്തക റെഹം ഖാനെ വിവാഹം ചെയ്‌തെങ്കിലും 10 മാസം മാത്രമേ ബന്ധം നിലനിന്നത്. പിന്നീട് ബുഷ്‌റ ബീബിയെ വിവാഹം ചെയ്തു. ഇമ്രാൻ ഖാൻ എല്ലാ രാത്രിയിലും ആറ് ഗ്രാം കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടെന്ന് റെഹം ഖാൻ വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP