Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിയന്തര ലാൻഡിങ്ങിന് ശേഷം ജോലിസമയം കഴിഞ്ഞത് തിരിച്ചറിഞ്ഞു; യാത്രക്കാരെ പാതിവഴിയിലുപേക്ഷിച്ച് പൈലറ്റ്; യാത്രക്കാരെ പെരുവഴിയിലാക്കിയത് പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസിന്റെ പൈലറ്റ്

അടിയന്തര ലാൻഡിങ്ങിന് ശേഷം ജോലിസമയം കഴിഞ്ഞത് തിരിച്ചറിഞ്ഞു; യാത്രക്കാരെ പാതിവഴിയിലുപേക്ഷിച്ച് പൈലറ്റ്; യാത്രക്കാരെ പെരുവഴിയിലാക്കിയത് പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസിന്റെ പൈലറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ജോലി സമയം കഴിഞ്ഞതിനാൽ യാത്രക്കാരെ പകുതി വഴിയിൽ ഉപേക്ഷിച്ച് പാക് പൈലറ്റ്. പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസിന്റെ പൈലറ്റാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്.കഴിഞ്ഞ ദിവസമാണ് കേട്ടുകേൾവി പോലുമില്ലാത്ത സംഭവം അരങ്ങേറിയത്.ഒടുവിൽ യാത്ര തുടരുന്നത് വരെ യാത്രക്കാർക്ക് എയർലൈൻസ് പ്രത്യേക തമാസസ്ഥലം ഒരുക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

റിയാദിൽ നിന്നും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പികെ - 9754 എന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ ഇറക്കുകയായിരുന്നു.അടിയന്തര ലാൻഡിങ്ങിന് ശേഷമാണ് തന്റെ ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് മനസ്സിലാക്കുന്നത്. കാലാവസ്ഥ സാധാരണ രീതിയിലായപ്പോഴേക്കും തന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈലറ്റ് വിസമ്മതിക്കുകയായിരുന്നുവെന്ന് എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിനുള്ളിലുള്ള യാത്രക്കാർ പുറത്തിറങ്ങാൻ വിസമ്മതിക്കുകയും യാത്ര വൈകുന്നതിൽ പ്രതിഷേധിക്കുകയും ചെയ്തു. അധികൃതർ ഇടപെട്ട് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഇസ്ലാമാബാദിലേക്കുള്ള യാത്ര തുടരുന്നത് വരെ യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP