Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാൻ; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം പാക് ജനതയുടെ പ്രാർത്ഥനയുണ്ടെന്നും ഇമ്രാൻഖാൻ

കേരളത്തിന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാൻ; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം പാക് ജനതയുടെ പ്രാർത്ഥനയുണ്ടെന്നും ഇമ്രാൻഖാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിന് സഹായവാഗ്ദാനവുമായി പാക്കിസ്ഥാൻ. കേന്ദ്രസർക്കാർ അനുവദിച്ചാൽ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് 'മനുഷ്യത്വപരമായ സഹായങ്ങൾ' വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.കേരളത്തിൽ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാർത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇംറാൻ ഖാൻ ട്വീറ്റിൽ പറയുന്നു. നിരവധി മലയാളികളുള്ള ഗൾഫ് മേഖലയിൽ നിന്നുള്ള സഹായവാഗ്ദാനം പോലും വ്യാപകമായ വിവാദമായ സാഹചര്യത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ എപ്രകാരം പ്രതികരിക്കുമെന്നതും കാത്തിരുന്ന് കാണണം

അതേസമയം യു.എ.ഇ നൽകിയ 700 കോടി വാങ്ങുന്നതിൽ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. യു.എ.ഇ വാഗ്ദാനം ചെയ്ത സഹായം വാങ്ങുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സർക്കാർ നിലപാട്. വിദേശസഹായത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ ഇടപെടൽ.ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നോ, വിദേശ ഏജൻസികളിൽ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങൾ സ്വീകരിച്ചിട്ടില്ല.

വിദേശരാജ്യങ്ങളുടെയും ഏജൻസികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസം. 700 കോടി കേരളത്തിനാവശ്യമാണെന്നും കേന്ദ്രം നയം തിരുത്തണമെന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന മന്ത്രിമാരുമായി ചർച്ചനടത്തിയെന്നും കണ്ണന്താനം പറഞ്ഞു.2004 ൽ ബിഹാർ പ്രളയസമയത്ത് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോൾ ജപ്പാനും അമേരിക്കയും സഹായം നൽകാൻ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു.

വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങൾ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാൽ അമേരിക്ക, ചൈന, ജപ്പാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎൻ ഉൾപ്പെടെ ഏജൻസികളും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP