Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരപ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ പരാജയം; പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നിയന്ത്രിക്കാനും കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപെടുത്തി എഫ് എ ടി എഫ്; റിപ്പോർട്ട് സ്വാഗതം ചെയ്ത് ഇന്ത്യ

ഭീകരപ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ പരാജയം; പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നിയന്ത്രിക്കാനും കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപെടുത്തി എഫ് എ ടി എഫ്; റിപ്പോർട്ട് സ്വാഗതം ചെയ്ത് ഇന്ത്യ

ഡൽഹി:പാക്കിസ്ഥാൻ ഇപ്പോഴും ഭീകരരുടെ താവളമാണൈന്ന ആരോപണം സജീവമായി തന്നെ ആരോപിക്കുന്നവരാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലുൾപ്പടെ പല തവണ ഇന്ത്യ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കാൻ ാദ്യം പാക്കിസ്ഥാൻ തീവ്രവാദ പ്രവര്ത്തനം അവസാനിപ്പിക്കണമെന്നും തീവ്രവാദികൾക്ക് അഭ.ം നൽകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ്. ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ടാണ് ഇ്പ്പോൾ എഫ് എ ടി എഫ് പുറത്ത് വിട്ടിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ പാക്കിസ്ഥാൻ പരാജയമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഭീകരപ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയ എഫ് എ ടി എഫി(ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ.ഭീകരപ്രവർത്തനങ്ങൾക്കായുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ് എ ടി എഫ്.

എഫ് എ ടി എഫ് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഭീകരവാദത്തിനെതിരായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പരിഗണിച്ച് പാക്കിസ്ഥാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രാവീഷ് കുമാർ പറഞ്ഞു. എത്യോപ്യ, സെർബിയ, ശ്രീലങ്ക, സിറിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം എഫ് എ ടി എഫിന്റെ ലിസ്റ്റിലുള്ളത്. പാരീസിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP