Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യാനിയായ പതിനാലുകാരിയെ മതംമാറ്റി വിവാഹം കഴിപ്പിച്ചത് ബലമായി തട്ടിക്കൊണ്ടുപോയി; പെൺകുട്ടി ഋതുമതി ആയതിനാൽ വിവാഹം സാധുവെന്ന് പാക് കോടതി

ക്രിസ്ത്യാനിയായ പതിനാലുകാരിയെ മതംമാറ്റി വിവാഹം കഴിപ്പിച്ചത് ബലമായി തട്ടിക്കൊണ്ടുപോയി; പെൺകുട്ടി ഋതുമതി ആയതിനാൽ വിവാഹം സാധുവെന്ന് പാക് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: ക്രിസ്ത്യാനിയായ പതിനാലുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തിൽ വിചിത്ര വിധിയുമായി പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ കോടതി. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം സാധുവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. സിന്ധ് കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ അബ്ദുൽ ജബ്ബാർ തട്ടിക്കൊണ്ട് പോവുന്നത്. തുടർന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും നിർബന്ധ വിവാഹത്തിന് വിധേയയാവുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. അതേസമയം 2014ൽ പുറത്തിറങ്ങിയ സിന്ധ് പ്രവിശ്യയിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ ആരോപിച്ചു. 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം തടയുന്നതിനായി 2014ൽ ഇവിടെ നിയമം പാസാക്കിയിരുന്നു. പെൺകുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകൾ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP