Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികളിൽ തീവ്രവാദം വളർത്തുന്നതിന് തടയിടാനൊരുങ്ങി പാക്കിസ്ഥാൻ; മദ്രസകളെ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കുമെന്ന് സൈനിക വക്താവ്; പദ്ധതിക്കായി പണം നീക്കിവെച്ചിട്ടുണ്ടെങ്കിലും നടപ്പിലാകണമെങ്കിൽ നിയമനിർമ്മാണം ആവശ്യം

കുട്ടികളിൽ തീവ്രവാദം വളർത്തുന്നതിന് തടയിടാനൊരുങ്ങി പാക്കിസ്ഥാൻ; മദ്രസകളെ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കുമെന്ന് സൈനിക വക്താവ്; പദ്ധതിക്കായി പണം നീക്കിവെച്ചിട്ടുണ്ടെങ്കിലും നടപ്പിലാകണമെങ്കിൽ നിയമനിർമ്മാണം ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: രാജ്യത്തെ മതപഠന കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് തീവ്രവാദത്തിന് തടയിടാനൊരുങ്ങി പാക്കിസ്ഥാൻ. രാജ്യത്ത് പ്രവർത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവർത്തനങ്ങൾ തടയുകയാണ് പാക്കിസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി.

എല്ലാ മദ്രസകളെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരികയും സമകാലിക വിഷയങ്ങൾക്കൂടി പാഠ്യവിഷയമാക്കുകയും ചെയ്യും. വിദ്വേഷ പ്രചാരണത്തിന് ഇടകൊടുക്കാത്തതും മറ്റു വിഭാഗങ്ങളെ ബഹുമാനിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനുതകുന്നതുമായ പാഠ്യപദ്ധതിക്ക് രൂപംനൽകും. മതസംബന്ധിയായ കാര്യങ്ങൾ കൂടാതെ മറ്റു വിഷയങ്ങളും പഠിക്കുന്നതിന് ഇത് മദ്രസാ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും ആസിഫ് ഗഫൂർ പറഞ്ഞു.

പാക്കിസ്ഥാനിലെ മദ്രസകളുടെ എണ്ണത്തിൽ അടുത്ത വർഷങ്ങളിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. 1947ൽ രാജ്യത്ത് ആകെയുണ്ടായിരുന്നത് 247 മദ്രസകളായിരുന്നു. 1947 മുതൽ 1980 വരെയുള്ള കാലയളവിൽ അത് 2,861 ആയി വർധിച്ചു. ഇപ്പോൾ മുപ്പതിനായിരത്തിൽ അധികം മദ്രസകളാണ് പ്രവർത്തിക്കുന്നത്. അവയിൽ 100 എണ്ണം മാത്രമാത്രമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും സൈനിക വക്താവ് പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന് ഫെബ്രുവരിയിൽത്തന്നെ സർക്കാർ പണം നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, പദ്ധതി യാഥാർഥ്യമാക്കുന്നതിന് നിയമനിർമ്മാണം ആവശ്യമാണ്. അതിനായി ബിൽ തയ്യാറാക്കിവരികയാണ്. പ്രാരംഭമായി 200 കോടിയാണ് വേണ്ടിവരിക. ഓരോ വർഷവും നൂറു കോടി വീതം നീക്കിവെക്കുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP