Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ദിശകളിലും സമാധാനത്തിന്റെ കരങ്ങൾ നീട്ടേണ്ട സമയമെന്ന് പാക് സൈനിക മേധാവി; ഖമർ ബജ്വയുടെ പ്രസ്താവന ഇന്ത്യയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ; മുൻ നിലപാടിൽനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റമായി കരുതാനാവില്ലെന്ന് വിലയിരുത്തൽ

എല്ലാ ദിശകളിലും സമാധാനത്തിന്റെ കരങ്ങൾ നീട്ടേണ്ട സമയമെന്ന് പാക് സൈനിക മേധാവി; ഖമർ ബജ്വയുടെ പ്രസ്താവന ഇന്ത്യയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ; മുൻ നിലപാടിൽനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റമായി കരുതാനാവില്ലെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സമാധാനത്തിന്റെ കരങ്ങൾ എല്ലാ ദിശകളിലും നീട്ടേണ്ട സമയമാണിതെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവും നിലനിർത്തുന്നതിന് പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ വ്യോമസേനയുടെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഖമർ ബജ്വയുടെ പ്രസ്താവന.

സമീപകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഏറെ വഷളായ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ സൈനിക മേധാവിയുടെ പ്രസ്താവന ശ്രദ്ധേമാകുന്നത്.

കശ്മീരുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നം കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മാന്യവും സമാധാനപരവുമായ വിധത്തിൽ പരിഹരിക്കണമെന്നും ഖമർ ബജ്വ അഭിപ്രായപ്പെട്ടു.

പാക് സൈനിക മേധാവിയുടെ പ്രസ്താവന സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ നിലപാടിൽനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റമായി ഇതിനെ കരുതാനാവില്ലെന്നും തൽക്കാലത്തേക്കുള്ള ഒരു പ്രതികരണമാണോ സൈനിക മേധാവി നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP