Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തി പാക് മന്ത്രി; പുൽവാമയിലെ വിജയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്ന് പാക് ദേശീയ അസംബ്ലിയിൽ പറഞ്ഞത് ഫവാദ് ചൗധരി

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തി പാക് മന്ത്രി; പുൽവാമയിലെ വിജയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്ന് പാക് ദേശീയ അസംബ്ലിയിൽ പറഞ്ഞത് ഫവാദ് ചൗധരി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തി പാക് മന്ത്രി. പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഫവാദ് ചൗധരി അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാൻ പ്രാത്സോഹിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയത്. 'നമ്മൾ ഇന്ത്യയെ അതിർത്തി കടന്ന് ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും നമ്മളുമെല്ലാം ഈ വിജയത്തിന്റെ ഭാഗമാണ്', മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയിൽ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ അക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് അഭിനന്ദൻ വർധമാനെ വിട്ടയച്ചതെന്ന എംപി ആയാസ് സാദിഖിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ചൗധരിയുടെ പ്രസ്താവന. പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയാണ് ഫവാദ് ഹുസൈൻ ചൗധരി.

ചൗധരിയുടെ പ്രസ്താവന സഭയിൽ വലിയ ബഹളമുണ്ടാക്കിയതോടെ മന്ത്രി തന്റെ പ്രസ്താവനയിൽ ചെറിയ തിരുത്തലും വരുത്തി. 'പുൽവമാ ഭീകരാക്രമണത്തിന് ശേഷം നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽ പോയി ആക്രമിച്ചു' എന്നാണ് സഭയിലെ തുടർ മറുപടിയിൽ മന്ത്രി പറഞ്ഞത്. നിരപരാധികളെ കൊലപ്പെടുത്തി ഞങ്ങൾ ധൈര്യം കാണിക്കാറില്ലെന്നും ഭീകരതയെ അപലപിക്കുന്നതായും പിന്നാലെ ചൗധരി ട്വീറ്റ് ചെയ്തു.

പാക് വിദേശകാര്യമന്ത്രി ഖുറേഷിയും സൈനിക മേധാവി ജനറൽ ജാവേദ് ബജ്വയും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആയാസ് സാദിഖ് നടത്തിയ വിവാദ വെളിപ്പെടുത്തലിൽ സഭയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചില്ലെങ്കിൽ ഇന്ത്യ ആക്രമിച്ചേക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞതുകേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ആയാസ് സാദിഖ് പറഞ്ഞിരുന്നത്.

2019 ഫെബ്രുവരി പതിന്നാലിന് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ കാശ്മീരിൽ നിരവധി ജയ്‌ഷെ ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പാക് സഹായത്തോടെയാണ് ആക്രമണം നടന്നത് എന്ന് വ്യക്തമായതോടെ പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്‌ഷെ പരിശീലന താവളം ഇന്ത്യ വ്യോമാക്രമണത്തിൽ തകർക്കുകയും ഇതിന് പി്ന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ജയ്‌ഷെ തലവൻ മസൂദ് അസറിന്റെയും ജയ്‌ഷെയുടെയും പങ്കിനെപ്പറ്റി ഇന്ത്യ തെളിവുകൾ പുറത്തുവിട്ടെങ്കിലും സംഘടനയ്‌ക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP