Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ്ലാമബാദ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാക്ക് മുൻ പ്രസിഡന്റിന് തിരിച്ചടി; അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ; വാറന്റ് പുറപ്പെടുവിച്ചത് മണിക്കൂറുകൾക്കകം നടപടി; വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി പാക്കിസ്ഥാന് പുറത്തേക്ക് പണം കടത്തിയെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ

ഇസ്ലാമബാദ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാക്ക് മുൻ പ്രസിഡന്റിന് തിരിച്ചടി; അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ; വാറന്റ് പുറപ്പെടുവിച്ചത് മണിക്കൂറുകൾക്കകം നടപടി; വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി പാക്കിസ്ഥാന് പുറത്തേക്ക് പണം കടത്തിയെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അഴിമതി കേസിൽ അറസ്റ്റിൽ. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി പാക്കിസ്ഥാന് പുറത്തേക്ക് പമം കടത്തി എന്നാണ് സർദാരിക്കെതിരായ കേസ്. കേസിൽ അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി)യാണ് സർദാരിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച്ച എൻഎബി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. സർദാരിയുടെയും സഹോദരി ഫര്യാൽ തൽപുറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനു പിന്നാലെയാണ് എൻ എ ബി സംഘം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സഹ ചെയർമാൻ കൂടിയായ സർദാരി അറസ്റ്റിലാകുന്നത്. ഫര്യാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ 1990ൽ സർദാരി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ കേസ്.നേരത്തെ 2001ലായിരുന്നു സർദാരിക്കും ഭാര്യ ബേനസീർ ഭൂട്ടോയ്ക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നത്. എന്നാൽ പ്രസിഡന്റിനുള്ള നിയമപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി 2010ൽ കേസിൽ വാദം കേൾക്കുന്നത് നിർത്തി വെക്കുകയായിരുന്നു.

പിന്നീട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ സ്പെഷ്യൽ പ്രേസിക്യൂട്ടർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റാവൽ പിണ്ടിയിലെ അഴിമതി വിരുദ്ധ കോടതി സർദാരിക്കെതിരായ അഴിമതിക്കേസ് വീണ്ടും പുനരാരംഭിക്കുകരയായിരുന്നു. 2013 സെപ്റ്റംബറിൽ സർദാരിയുടെ കാലാവധി അവസാനിച്ചതോടെയായിരുന്നു കേസ് പുനഃരാരംഭിച്ചത്.

സ്വിസ് ബാങ്ക് നിക്ഷേപം, അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടൽ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നത്. സർക്കാർ ഇടപാടുകളിൽ നിന്നും 10 ശതമാനം കമ്മീഷൻ കൈപറ്റുന്നു എന്ന ആരോപണത്തിന്റെ പേരിൽ സർദാരിയെ മാധ്യമങ്ങൾ ''മിസ്റ്റർ ടെൻ പെർസന്റേജ്'' എന്ന് കളിയാക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP