Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തിന് മുന്നിൽ നല്ലപിള്ള ചമയാൻ പാക്കിസ്ഥാൻ; തീവ്രവാദികളുടേതെന്ന് വിലയിരുത്തിയ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിക്കും; ഭീകര സംഘടനകൾക്ക് പണമെത്തുന്ന അക്കൗണ്ടുകൾ തടഞ്ഞാലും പാക്കിസ്ഥാന് രക്ഷയില്ലെന്ന് സൂചന  

ലോകത്തിന് മുന്നിൽ നല്ലപിള്ള ചമയാൻ പാക്കിസ്ഥാൻ; തീവ്രവാദികളുടേതെന്ന് വിലയിരുത്തിയ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിക്കും; ഭീകര സംഘടനകൾക്ക് പണമെത്തുന്ന അക്കൗണ്ടുകൾ തടഞ്ഞാലും പാക്കിസ്ഥാന് രക്ഷയില്ലെന്ന് സൂചന   

ഇസ്ലാമാബാദ്: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദം ഏറെക്കുറെ മുൻനിര രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി തേടുകയാണ് പാക്കിസ്ഥാൻ. ഭീകര രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ പാക്കിസ്ഥാൻ ഭീകരരുടെതെന്ന് സംഘയിക്കുന്ന 5,000 അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ തുടങ്ങി.

30 ലക്ഷം ഡോളർ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് പാക്കിസ്ഥാൻ മരവിപ്പിക്കുന്നത്. എന്നാൽ ഇത്രയും അക്കൗണ്ടുകൾ മരവിപ്പിച്ചാലും തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.

രാജ്യത്തിനകത്തുതന്നെ പാക്കിസ്ഥാനിലെ ഭീകരവാദികൾക്ക് വൻ തോതിൽ സഹയാം ലഭിക്കുന്നുവെന്ന് നിരീക്ഷകരും സർക്കാർ ഉദ്യോഗസ്ഥരും വ്യക്തമാക്കി. രാഷ്ട്രീയക്കാർ അടക്കമുള്ളവർ പിന്തുണയ്ക്കുന്നതിനാൽ തന്നെ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നത് വിലക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അവർ നിരീക്ഷിച്ചു.

ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2015 ൽ പാക്കിസ്ഥാനെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ നിരോധിത സംഘടനയായ ലഷ്‌കർ- ഇ - തൊയിബ അടക്കമുള്ളവർ പുതിയ പേരുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനം ദുഷ്‌കരമായേക്കുമെന്നാണ് വിലയിരുത്തൽ.

അടുത്ത മാസം സ്‌പെയിനിൽ ചേരുന്ന യോഗത്തിലാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് തീവ്രവാദത്ത സഹായിക്കുന്ന രാജ്യങ്ങളുടെ പുതപക്കിയ പട്ടിക പ്രസിദ്ധീകരിക്കുക. 1989 ൽ ആരംഭിച്ച സംഘടന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് അതിന്റെ പ്രവർത്തനം ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്ക് എതിരായ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പാക്കിസ്ഥാനിലെ പണമിടപാടുകളും വിലയിരുത്തി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP