Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിനെ ചെറുക്കാൻ വാക്‌സിൻ; പുതിയ പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിന് ഓക്‌സ്ഫഡ്; ദ്രുതഗതിയിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലെന്ന് ശാസ്ത്രജ്ഞർ

അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിനെ ചെറുക്കാൻ വാക്‌സിൻ;  പുതിയ പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിന് ഓക്‌സ്ഫഡ്; ദ്രുതഗതിയിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലെന്ന് ശാസ്ത്രജ്ഞർ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമടക്കം സ്ഥിരീകരിച്ച കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ വാക്‌സീൻ തയാറാക്കാനൊരുങ്ങി ഓക്‌സ്ഫഡ്. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സീന്റെ പുതിയ പതിപ്പുകൾ പുറത്തെത്തുമെന്ന് ഓക്‌സ്ഫഡ് ശാസ്ത്രജ്ഞർ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഓക്‌സ്ഫഡ് സർവകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ വാക്‌സീനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങൾ നടന്നുവരികയാണ്. വാക്‌സീന്റെ പ്രതിരോധ ശേഷിയിൽ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സ്വാധീനം ശ്രദ്ധാപൂർവം വിലയിരുത്തുകയാണെന്നും പുതിയ വാക്‌സീനുകൾ ദ്രുതഗതിയിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഓക്‌സ്ഫഡ് അധികൃതർ അറിയിച്ചു.

പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന വാക്‌സീന് അനുമതി നൽകാൻ തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP