Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; കായംകുളം സ്വദേശി ഗോപാലൻ രാധാകൃഷ്ണൻ മരിച്ചത് ചികിത്സയിലിരിക്കെ

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; കായംകുളം സ്വദേശി ഗോപാലൻ രാധാകൃഷ്ണൻ മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. രണ്ടാഴ്‌ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുപ്പ് നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണൻ, ചിന്ദു കൃഷ്ണൻ എന്നിവർ സൗദിയിൽ ഉണ്ട്. മരുമകൾ: ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികൾക്ക് സഹായവുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP