Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അത്താണി; തായിഫ് ബസപകടത്തിൽ മരിച്ച അബുബക്കർ സൗദിയിൽ എത്തിയത് മൂന്നുമാസം മുമ്പ് മാത്രം

ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അത്താണി; തായിഫ് ബസപകടത്തിൽ മരിച്ച അബുബക്കർ സൗദിയിൽ എത്തിയത് മൂന്നുമാസം മുമ്പ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ദമാം: ഉംറ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സലയിലിരിക്കെ മരിച്ച മലയാളി അബുബക്കർ സ്വപ്‌നങ്ങളുമായി സൗദിയിലെത്തിയിട്ട് മൂന്നു മാസങ്ങൾ മാത്രം. ദമ്മാമിലേക്ക് യാത്ര തിരിച്ച മലയാളികൾ സഞ്ചരിച്ച ബസ്സിന് പിന്നിൽ ട്രെയിലർ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് തൃശ്ശൂർ മംഗലംകുന്ന് പാപ്പാളി പരേതനായ സൈദാലിയുടെ മകൻ അബൂബക്കർ മരണപ്പെട്ടത്. മൂന്ന് പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അബുബക്കർ. മാതാവ് :പരേതരായ മറിയ, ഭാര്യ: നസിയ. സഹോദരങ്ങൾ: ഫസൽ, ഷഹിദ, മിസൂന, നിഷ.

തായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാല്പത്തെട്ടുകാരനായ അബുബക്കർ. ഉംറ കഴിഞ്ഞു മടങ്ങുന്ന വഴി തായിഫ് -റിയാദ് എക്സ്‌പ്രസ്സ് ഹൈവേയിയിലെ അൽമോയ്ക്ക് സമീപം വിശ്രമത്തിനായി നിർത്തിയിട്ടിരുന്ന ബസ്സിന്റെ പിറകിൽ ട്രെയ്ലർ ഇടിച്ചാണ് ്പകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയ്ലർ പൂർണ്ണമായും തകർന്നിരുന്നു. ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ പത്ത് യാത്രക്കാർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു

ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖ് തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP