Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ലോക്ക്ഡൗൺ മൂലം ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി ഈ മാസം 15 വരെ നീട്ടി; ഇളവ് ലഭിക്കുക വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക്

ലോക്ക്ഡൗൺ മൂലം ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി ഈ മാസം 15 വരെ നീട്ടി; ഇളവ് ലഭിക്കുക വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക്

മറുനാടൻ ഡെസ്‌ക്‌

ഒമാൻ: ലോക്ക്ഡൗൺ മൂലം ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ഇളവ് ലഭിക്കുക. സന്ദർശന വിസകൾ ജൂൺ15 വരെ സൗജന്യമായി പുതുക്കി കിട്ടുമെന്നും ആർ.ഒ.പി അറിയിച്ചു. ഭൂരിപക്ഷം വിസകളും ഓൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്. പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ സംവിധാനത്തിൽ സ്വീകരിക്കാത്തപക്ഷം ആ വിസ പുതുക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. കാലാവധി കഴിഞ്ഞ വിസ സമയത്തിന് പുതുക്കാത്തവർ പിഴ നൽകണം. മാർച്ചിൽ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികൾ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷൻ വിഭാഗത്തിലെ വക്താവ് അറിയിച്ചു. ഇവർക്ക് കോവിഡ് കാലയളവിലെ പിഴ ചുമത്തില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP