Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ 607 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 98,057 ആയി

ഒമാനിൽ 607 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 98,057 ആയി

മറുനാടൻ ഡെസ്‌ക്‌

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 607 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 98,057 ആയി. ഇന്ന് 433 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇവരുൾപ്പെടെ ആകെ 88,234 പേർക്കാണ് ഒമാനിൽ ഇതുവരെ കോവിഡ് ബാധ ഭേദമായത്. 89.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 15 പേർ കൂടി കോവിഡ് മൂലം മരണപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 924 ആയി. 536 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 201 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP