Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ 72 മണിക്കൂറിനിടെ 28 കോവിഡ് മരണങ്ങൾ; രാജ്യത്ത് ഇതുവരെ മരിച്ചത് 846 വൈറസ് ബാധിതർ

ഒമാനിൽ 72 മണിക്കൂറിനിടെ 28 കോവിഡ് മരണങ്ങൾ; രാജ്യത്ത് ഇതുവരെ മരിച്ചത് 846 വൈറസ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ 28 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 846 ആയി. 1722 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 770 പേർ രോഗമുക്തരാവുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 93,475 ആയി. ഇവരിൽ 85,418 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവിൽ 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 554 കോവിഡ് രോഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 172 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP