Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 451 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,11,484 ആയി

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 451 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,11,484 ആയി

മറുനാടൻ ഡെസ്‌ക്‌

മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 451 പേർക്ക്. രാജ്യത്ത് 1,11,484 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 418 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 97,367ലെത്തി. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് പതിനഞ്ച് പേർ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1137 പേർ കോവിഡ് ബാധിച്ച് മരിച്ചു. 480 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 198 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP