Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാൻ എയർ 877 സർവീസുകൾ റദ്ദാക്കിയത് ബോയിംങ് 737 വിഭാഗത്തിൽ പെട്ട വിമാനങ്ങൾക്ക് നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിൽ; റദ്ദ് ചെയ്തവയിൽ കോഴിക്കോട്ടേക്കുള്ള സർവീസുകളും; മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും കമ്പനി

ഒമാൻ എയർ 877 സർവീസുകൾ റദ്ദാക്കിയത് ബോയിംങ് 737 വിഭാഗത്തിൽ പെട്ട വിമാനങ്ങൾക്ക് നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിൽ; റദ്ദ് ചെയ്തവയിൽ കോഴിക്കോട്ടേക്കുള്ള സർവീസുകളും; മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാൻ എയർ 877 സർവീസുകൾ റദ്ദാക്കിയത് ബോയിങ് 737 വിഭാഗത്തിൽപെട്ട വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോരിറ്റി നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിൽ. ജൂലൈ ഏഴ് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 877 സർവീസുകൾ റദ്ദാക്കിയതായണ് ഒമാൻ എയർ അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.

മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്പൂർ, കാഠ്മണ്ഡു, കൊളംബോ, അമ്മാൻ, കുവൈത്ത്, മദീന, ദോഹ, കോഴിക്കോട്, സലാല, റിയാദ്, ഏതൻസ്, ഗോവ, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയവയിൽ പ്രധാനം. ഏത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നുവീണ് 157 പേർ മരിച്ച സംഭവത്തിന് പിന്നാലെ കഴിഞ്ഞ മാർച്ച് മുതലാണ് ബോയിങ് 737 വിഭാഗത്തിൽപെട്ട വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കിൽ തൊട്ടടുത്ത തീയതികളിലുള്ള സർവീസുകളിലോ യാത്രാ സൗകര്യമൊരുക്കുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിക്കുകയോ അല്ലെങ്കിൽ +96824531111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP