Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം; അഭിമുഖം ഓൺലൈനായി

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം; അഭിമുഖം ഓൺലൈനായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് വനിതാ നഴ്‍സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്സുമാർക്കാണ് അവസരം. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ്‌ മെഡിക്കൽ സിറ്റിയിലേക്കാണ് ഒഴിവുകൾ.

ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക് ), എമർജൻസി, ജനറൽ (ബി.എസ്. സി), സിഐ.സി.യു, എൻ. ഐ.സി.യു, പി.ഐ.സി.യു ,ഹോം ഹെൽത്ത് കെയർ, ഐ.സി.സി.യു (കൊറോണറി), മെറ്റെർനിറ്റി /മിഡ്‌ ‌വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടത്തും.

താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)ൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP