Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗദിയിൽ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 2,994 പേർക്ക്

സൗദിയിൽ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 2,994 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറയുന്നു. ഇന്ന് 2,994 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 30 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2181 ആയി. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, ഖത്വീഫ്, അൽമജാരിദ എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2,29,480 ആയി. 2,370 പേർ കൂടി പുതിയതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,65,396 ആയി. 61,903 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 2,230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP