Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മറ്റൊരാളുമായി അവിഹിതമെന്ന് സംശയം; കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരൻ അറസ്റ്റിൽ

മറ്റൊരാളുമായി അവിഹിതമെന്ന് സംശയം; കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ. കാമുകിക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയത്. നേപ്പാൾ സ്വദേശിനിയായ യുവതിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

വാക്കുതർക്കത്തിനൊടുവിൽ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവതി എതിർത്തെങ്കിലും ഫലമുണ്ടായില്ല. അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേറഷൻസ് റൂമിൽ വിവരമറിയിച്ചത്. പൊലീസും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ അസ്വഭാവികതയൊന്നും കണ്ടിരുന്നില്ലെങ്കിലും ഇരുവരും കലഹിക്കുന്നത് കേട്ടുവെന്നും പിന്നീട് ബാൽക്കണിയിൽ നിന്ന് ഒരാൾ പുകവലിക്കുന്നത് കണ്ടുവെന്നും അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചു. പിടിവലിക്കിടയിൽ യുവതിയുടെ നഖം കൊണ്ട് ഇയാളുടെ കൈകളിൽ മുറിവുണ്ടായതും പൊലീസ് കണ്ടെത്തി. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു. പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP