Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രേമം പൊട്ടുമ്പോൾ ആത്മഹത്യ ചെയ്യുന്നവർ കാണുക സായിപ്പന്മാർ പിരിയുന്നതെങ്ങനെയാണെന്ന്; 4.50 പൗണ്ട് മടക്കി ചോദിച്ച് ബന്ധം അവസാനിപ്പിച്ച രസകരമായ കഥ

പ്രേമം പൊട്ടുമ്പോൾ ആത്മഹത്യ ചെയ്യുന്നവർ കാണുക സായിപ്പന്മാർ പിരിയുന്നതെങ്ങനെയാണെന്ന്; 4.50 പൗണ്ട് മടക്കി ചോദിച്ച് ബന്ധം അവസാനിപ്പിച്ച രസകരമായ കഥ

രു പ്രണയം പൊളിഞ്ഞാൽ എന്തൊരു ഭ്രാന്തായിരിക്കും നമ്മൾ കാണിക്കുക. ചിലരൊക്കെ പോയി തൂങ്ങി ചത്തു കളയും. എന്നാൽ പ്രതീക്ഷയോടെ നട്ടു വിളയിച്ച ഒരു പ്രണയം പൊളിഞ്ഞപ്പോൾ ഒരു സായിപ്പ് പ്രതികരിച്ചത് എങ്ങനെയെന്ന് കണ്ടോ? കാമുകിയോട് എങ്ങനെയെങ്കിലും ഒരു അവസരം കൂടി ചോദിച്ചിട്ടും പരാജയപ്പെട്ടപ്പോൾ കാമുകൻ പിന്നെ ചോദിക്കുന്നത് ഒടുവിൽ കണ്ടപ്പോൾ ഞാൻ നിനക്ക് കുടിക്കാൻ വാങ്ങി തന്ന 4.50 പൗണ്ട് തിരിച്ചു തരാൻ ആണ്.

രണ്ടാമതൊരിക്കിൽ കൂടി കാണാൻ കാമുകി കാമുകനെ അനുവദിക്കാതിരുന്നപ്പോഴാണ് കാമുകൻ ആദ്യം കണ്ടപ്പോൾ വാങ്ങിക്കൊടുത്ത ഡ്രിങ്കിന്റെ 4.50 പൗണ്ട് മടക്കിച്ചോദിച്ചത്.കാമുകിയുടെ കൂട്ടുകാരി ഇവർ വേർപിരിയുമ്പോൾ ടെക്സ്റ്റ് മെസേജുകളിലൂടെ നടത്തിയ ആശയവിനിമയങ്ങൾ ട്വീറ്റ് ചെയ്തിരിക്കുകയാണിപ്പോൾ . അത് കുറഞ്ഞ സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തു. ഏകദേശം 35 വയസിനടുത്തുള്ള പ്രായമുണ്ട് ലണ്ടനിലെ ഈ കാമുകിക്ക്. ഈ വർഷം ആദ്യം ഇവർ പ്രസ്തുത കാമുകനുമായി 45 മിനുറ്റ് നേരത്തെ ഡേറ്റിംഗിലായിരുന്നു ഏർപ്പെട്ടിരുന്നത്. രണ്ടാമതൊരു പ്രാവശ്യം അയാളെ കാണാൻ തനിക്ക് താൽപര്യമില്ലെന്ന് ഒരു ടെക്സ്റ്റ് മെസേജിലൂടെ കാമുകി വ്യക്തമാക്കുന്നതായി കാണാം. തുടർന്ന് അവർ അയാൾക്ക് ബെസ്റ്റ് ഓഫ് ലക്ക് ആശംസിക്കുകയും ചെയ്യുന്നു.

എന്നാൽ അങ്ങനെ ഒഴിഞ്ഞ് പോകാൻ കാമുകൻ തയ്യാറായിരുന്നില്ല. അവളുടെ ഡിന്നർ പാചകം ചെയ്തുകൊടുക്കാമെന്നാണ് പിന്നീട് അയാളുടെ വാഗ്ദാനം. നിങ്ങൾ വളരെ ദയാലുവാണെങ്കിലും നാം പരസ്പരം യോജിച്ചവരല്ലെന്നും അതിനാൽ ഇതിനായി സമയം കളയേണ്ടെന്നുമാണ് കാമുകിയുടെ മറുപടി.

എന്നാൽ ഒരിക്കൽ കുടി കാണാമെന്നും താനുണ്ടാക്കിയ ഡിന്നർ കഴിക്കാമെന്നും എന്നിട്ടും നമുക്ക് പരസ്പരം പൊരുത്തപ്പെടുന്നില്ലെങ്കിൽ വിട്ടുകളയാമെന്നുമാണ് കാമുകന്റെ മറുപടി. എന്നാൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്ക് വയ്ക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് കാമുകി പറയുന്നത്. താങ്കളുടെ ഭക്ഷണം ഷെയർ ചെയ്യാൻ മറ്റാരെയെങ്കിലും കണ്ടെത്താൻ സാധിക്കുമെന്നും സ്ത്രീ അയാളോട് പറയുന്നുണ്ട്. തുടർന്ന് ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് കാമുകി കർക്കശമായി പറഞ്ഞപ്പോഴാണ് കാമുകൻ ഡ്രിങ്കിന്റെ പണം തിരിച്ച് ചോദിക്കുന്നത്. ഇവർ തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിലിട്ടിരിക്കുന്നത് ലൂക്ക് മാക്കെ എന്നയാളാണ്. ലണ്ടൻ പബായ കെൻസിങ്ടണിലെ ദി ഹൗർ ഗ്ലാസിന്റെയും ബ്രോപ്ടൺ ഫുഡ് മാർക്കറ്റിന്റെയും ഉടമയാണിദ്ദേഹം. ട്വറ്ററിലിട്ട ഈ സംഭാഷണങ്ങൾ 1600 പേരാണ് റി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP