Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന നോക്കിയ 3310 മോഡൽ ഫോൺ എടുത്ത് നോക്കിയപ്പോൾ ഞെട്ടിയത് ലണ്ടൻ സ്വദേശി; യാതൊരു കുഴപ്പവുമില്ലാതെ ഓണായ ഫോണിന് ചാർജ് 70 ശതമാനം

വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന നോക്കിയ 3310 മോഡൽ ഫോൺ എടുത്ത് നോക്കിയപ്പോൾ ഞെട്ടിയത് ലണ്ടൻ സ്വദേശി; യാതൊരു കുഴപ്പവുമില്ലാതെ ഓണായ ഫോണിന് ചാർജ് 70 ശതമാനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന നോക്കിയ 3310 മോഡൽ ഫോൺ എടുത്ത് നോക്കിയ ലണ്ടൻ സ്വദേശി അമ്പരന്നു. കാറിന്റെ ചാവി കാണാതായി തിരയുന്നതിനിടയിൽ കണ്ടെത്തിയ ഫോൺ ഓണാക്കിയപ്പോൾ യാതൊരു കുഴപ്പവും കൂടാതെ ഓണായി. മാത്രമല്ല ഫോണിൽ 70 ശതമാനം ചാർജും. ഫോൺ ഉപയോഗിക്കാതെയായിട്ട് കാലങ്ങൾ ആയെന്ന് കെവിൻ പറയുന്നു. അതിന്റെ ചാർജർ പോലും നിലവിൽ കയ്യിലില്ലെന്നാണ് കെവിൻ പറയുന്നത്.

2000 ലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. ആളുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങിയ മോഡലുകളിൽ ഉൾപ്പെടുന്നതാണ് നോക്കിയ 3310. നോക്കിയയുടെ ഏറ്റവും വിജയകരമായ മോഡലും ഇതാണെന്നാണ് പറയപ്പെടുന്നത്. വലിയ ജനപ്രീതി ലഭിച്ചതോടെ നോക്കിയ വീണ്ടും ഈ മോഡൽ പുറത്തിറക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP