Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിംപിക്‌സ് ദീപ ശിഖ തെളിയിക്കുന്ന ചടങ്ങിന് ഇക്കുറി സാക്ഷിയാകുക സംഘാടകർ ഉൾപ്പെടെ 150 പേർ മാത്രം; കാണികളെ ഒഴിവാക്കിയതുകൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ

ഒളിംപിക്‌സ് ദീപ ശിഖ തെളിയിക്കുന്ന ചടങ്ങിന് ഇക്കുറി സാക്ഷിയാകുക സംഘാടകർ ഉൾപ്പെടെ 150 പേർ മാത്രം; കാണികളെ ഒഴിവാക്കിയതുകൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ദീപശിഖാ തെളിയിക്കുന്ന ചടങ്ങിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. 35 വർഷത്തിനിടെ ഇതാദ്യമായാണ് ദിപശിഖ തെളിയിക്കൽ ചടങ്ങിൽ നിന്ന് കാണികളെ പൂർണമായും മാറ്റി നിർത്തുന്നത്. ഏഥൻസിലെ പുരാതന ഒളിംപിയ സ്റ്റേഡിയത്തിൽ ഈ മാസം 11-നാണ് ദീപശിഖ തെളിയിക്കൽ ചടങ്ങ് നടക്കുക. ദീപശിഖ തെളിയിക്കൽ ചടങ്ങിലേക്ക് ടോക്കിയോ ഒളിംപിക്‌സ് സംഘാടകർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 150 പേർക്ക് മാത്രമെ പ്രവേശനം ഉണ്ടാവു.

ദീപശിഖ തെളിയിക്കൽ ചടങ്ങന്റെ റിഹേഴ്‌സലിന് ഇത്തവണ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. 11 ന് ദീപശിഖ തെളിയിച്ചശേഷം 12 മുതൽ ഏഴ് ദിവസത്തെ പ്രയാണം ആരംഭിക്കും. ഇതിനുശേഷം 19ന് ഗ്രീസിൽ ദിപശിഖ കൈമാറ്റ ചടങ്ങ് നടക്കും. കൊവിഡ് 19 ഭീതിയെത്തുടർന്ന് ഗ്രീസിൽ കായിക മത്സരങ്ങൾ കാണാൻ കാണികളെ പ്രവേശിപ്പിക്കുന്നതിൽ രണ്ടാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഗ്രീസിൽ ഇതുവരെ 73 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ദീപശിഖ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് കുട്ടികളെ ജപ്പാനും ഒഴിവാക്കിയിരുന്നു. ഗ്രീസിൽ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്‌സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കേണ്ട 340 ജപ്പാനീസ് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 ഭീതിയെത്തുടർന്ന് സംഘാടകർ ഒഴിവാക്കിയത്. മാർച്ച് 20നാണ് ജപ്പാനിലെത്തുക. ചടങ്ങിൽ 140 കുട്ടികൾ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികൾ കാഴ്ചക്കാരായി എത്തുമെന്നും സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജപ്പാനിൽ ഇതുവരെ 1057 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരികരിച്ചത്. 12 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP