Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഞാൻ ഈ രാജ്യത്തെ വല്ലാതെ പ്രണയിക്കുന്നു; പൊതു ഖജനാവിൽനിന്നും കാശെടുക്കാതെ നാടിനെ സേവിക്കാൻ ശ്രമിച്ചു; അതു പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് ഈ തീരുമാനം; വികാരനിർഭരമായി ബ്രിട്ടനോട് വിടപറഞ്ഞ് ഹാരി രാജകുമാരൻ

ഞാൻ ഈ രാജ്യത്തെ വല്ലാതെ പ്രണയിക്കുന്നു; പൊതു ഖജനാവിൽനിന്നും കാശെടുക്കാതെ നാടിനെ സേവിക്കാൻ ശ്രമിച്ചു; അതു പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് ഈ തീരുമാനം; വികാരനിർഭരമായി ബ്രിട്ടനോട് വിടപറഞ്ഞ് ഹാരി രാജകുമാരൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജകീയ പദവികൾ വേണ്ടെന്നുവെച്ച് കാനഡയിലേക്ക് കുടിയേറുകയല്ലാതെ തനിക്കും ഭാര്യ മേഘനുംമുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ലെന്ന് ഹാരി രാജകുമാരൻ. രാജകുടുംബത്തെ വിട്ടുപോകുന്നത് കടുത്ത സങ്കടത്തോടെയാണെന്നുപറഞ്ഞ ഹാരി, വെറുമൊരു ഇറങ്ങിപ്പോക്കല്ല തങ്ങളുടേതെന്നും കൂട്ടിച്ചേർത്തു. ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് വികാരനിർഭരമായി ഹാരി സംസാരിച്ചത്. 2006-ൽ ഹാരി തുടക്കമിട്ടതാണ് ഈ ജീവകാരുണ്യ സംഘടന.

പൊതുഖജനാവിൽനിന്നുള്ള പണം ഉപയോഗിക്കാതെ തുടർന്നും രാജ്ഞിയെയും കോമൺവെൽത്തിനെയും സൈന്യെത്തെയും സേവിക്കണമെന്നുതന്നെയാണ് താൻ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനെ വല്ലാതെ പ്രണയിക്കുന്നുവെന്ന പറഞ്ഞ ഹാരി, തുടർന്നും തന്റെ വീട് ബ്രിട്ടൻ തന്നെയായിരിക്കുമെന്നും വ്യക്തമാക്കി. തൻളെ അതോ ആശയങ്ങളും മൂല്യങ്ങളും തന്നെയാണ് ഭാര്യ മേഘൻ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ നാളുകളിൽ രാജകീയ പദവി ആസ്വദിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും മേഘൻ വളരെ ആവേശം കാട്ടിയിരുന്നതായും ഹാരി ഓർമിച്ചു.

എന്നാൽ, ഇപ്പോൾ മുന്നിൽ മറ്റുവഴികളില്ലാതായിരിക്കുന്നു. രാജകീയ പദവികൾ വേണ്ടെന്നുവെക്കാനുള്ള തീരുമാനം വളരെ ലളിതമായി എടുക്കാവുന്ന ഒന്നല്ല. തന്നെയും മേഘനെയും എല്ലാവിധത്തിലും പിന്തുണച്ച് കൂടെനിന്നവരാണ് രാജ്ഞിയും കൊട്ടാരത്തിലെ മറ്റുള്ളവരും. അവരോടൊക്കെ തനിക്ക് തീർത്താൽ തീരാത്ത കടപ്പാടുമുണ്ട്. വിവാഹം കഴിഞ്ഞനാളുകളിൽ, ഇവിടെത്തന്നെ തുടർന്ന് രാജ്ഞിയെയും രാജ്യത്തെയും സേവിക്കണമെന്നാണ് താനും മേഘനും കരുതിയിരുന്നത്. അതുകൊണ്ടുതന്നെ വിടപറഞ്ഞുപോകുന്നത് കടുത്ത ഹൃദയവേദനയോടെയാണെന്നും ഹാരി പറഞ്ഞു.

മേഘനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്നും ഹാരി പറഞ്ഞു. അതിന് മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾ വേണ്ടിവന്നു. എല്ലാവരെയും ഉപേക്ഷിച്ചുപോവുകയല്ല ചെയ്യുന്നത്. പൊതുഖജനാവിലെ പണം ഉപയോഗിക്കാതെ രാജ്ഞിയെയും രാജ്യത്തെയും സേവിക്കുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അതിങ്ങനെ തുടർന്നുപോകാൻ സാധ്യമല്ലാത്ത സാഹചര്യമെത്തിയതുകൊണ്ടാണ് രാജകീയ പദവികൾ ഉപേക്ഷിക്കേണ്ടിവന്നത്- രാജ്യം വിടാനുള്ള തീരുമാനം ഹാരി വിശദമാക്കി.

താൻ ജനിച്ചുവീണത് ഇത്തരമൊരു സാഹചര്യത്തിലായിരുന്നു. അതിൽ താൻ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. 23 വർഷം മുമ്പ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. അന്നെന്നെ താങ്ങിനിർത്തിയത് നിങ്ങളോരോരുത്തരുമായിരുന്നു. അതിനൊക്കെ പ്രതിഫലംനിൽകി നിങ്ങൾക്കൊപ്പം നിൽക്കണമെന്നുതന്നെയാണ് വിചാരിച്ചത്. നിങ്ങളെ സേവിക്കാൻ കിട്ടിയ അവസരം ബഹുമതിയായാണ് കാണുന്നത്. ഇനിയും എന്റെയും മേഘന്റെയും ജീവിതം ജനങ്ങളെ സേവിക്കാൻവേണ്ടിയുള്ളതായിരിക്കും- ഹാരി പറഞ്ഞു.

രാജ്യത്തിന്റെ കമാൻഡർ ഇൻ ചീഫ് കൂടിയായ രാജ്ഞിയോട് അങ്ങേയറ്റത്തെ ആദരവും സ്‌നേഹവുമാണ് തനിക്കുള്ളതെന്നും ഹാരി വ്യക്തമാക്കി. രാജകുടുംബത്തെയും താൻ സ്‌നേഹിക്കുന്നു. ഇത്രകാലം താൻ ആരായിരുന്നോ അതോ ന്ിലയ്ക്കുതന്നെയാകും ഇനിയും പ്രവർത്തിക്കുക. ഈ ജീവിതം രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ പ്രവര്ത്തനങ്ങൾക്കായും ചെലവിടുമെന്ന് നിങ്ങൾക്കോരോരുത്തർക്കും വാക്കുനൽകുന്നുവെന്നും വികാരനിർഭരമായ പ്രസംഗത്തിൽ ഹാരി ഉറപ്പുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP