Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറാച്ചിക്ക് സമീപം സമ്പന്നമായ എണ്ണനിക്ഷേപമെന്ന ഇമ്രാൻഖാന്റെ പരാമർശം വെറും പുളുവടി! ഏഷ്യയിലെ വൻ എണ്ണ നിക്ഷേപം പാക്കിസ്ഥാനിലുണ്ടെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിഞ്ഞു; ഖനന പരീക്ഷണത്തിലായി കോടികൾ മുടക്കിയെങ്കിലും എല്ലാം വെള്ളത്തിലായി; സമുദ്രാന്തർഭാഗത്തെ എണ്ണക്കിണർ കുഴിച്ചുകൊണ്ടുള്ള പരീക്ഷണം ഉപേക്ഷിച്ചതായി അറിയിച്ച് പാക്കിസ്ഥാൻ സർക്കാർ

കറാച്ചിക്ക് സമീപം സമ്പന്നമായ എണ്ണനിക്ഷേപമെന്ന ഇമ്രാൻഖാന്റെ പരാമർശം വെറും പുളുവടി! ഏഷ്യയിലെ വൻ എണ്ണ നിക്ഷേപം പാക്കിസ്ഥാനിലുണ്ടെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിഞ്ഞു; ഖനന പരീക്ഷണത്തിലായി കോടികൾ മുടക്കിയെങ്കിലും എല്ലാം വെള്ളത്തിലായി; സമുദ്രാന്തർഭാഗത്തെ എണ്ണക്കിണർ കുഴിച്ചുകൊണ്ടുള്ള പരീക്ഷണം ഉപേക്ഷിച്ചതായി അറിയിച്ച് പാക്കിസ്ഥാൻ സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാന് ആശ്വസമായി എത്തി വാർത്തയായിരുന്നു കറാച്ചിക്കടുത്ത് വൻതോതിൽ എണ്ണനിക്ഷേപം കണ്ടെത്തി എന്നത്. ഈ എണ്ണനിക്ഷേപം പാക്കിസ്ഥാന്റെ തലവര മാറ്റുമെന്ന വിധത്തിലായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രതികരിച്ചത്. കറാച്ചിയിൽ നിന്ന് 230 കിലോമീറ്റർ അകലെ പാക്കിസ്ഥാൻ തീരപരിധിയിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് സൂചനകൾ. 9 ട്രില്യൺ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നതായിരുന്നു അവകാശവാദങ്ങൾ. ഈ അവകാശവാദമെല്ലാം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം.

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി പാക്കിസ്ഥാൻ മാറുകയാണെന്നും, വിദേശത്തുനിന്നുള്ള എണ്ണ ഇറക്കുമതി വേണ്ടെന്ന് മാത്രമല്ല വൻതോതിൽ വിവിധ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാൻ എണ്ണ കയറ്റുമതി ചെയ്യുമെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ വീമ്പടി. ഇമ്രാന്റെ ഈ വാക്കുകൾ പാക്കിസ്ഥാൻ ജനതയ്ക്ക് വലിയ പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ അതെല്ലാം വെറുതേ ആയെന്നാണ് പുറത്തുവരുന്ന വിവരം. അറബിക്കടലിൽ കറാച്ചിയിൽ നിന്നും 230 കിലോമീറ്റർ മാറിയാണ് സമ്പന്നമായ എണ്ണനിക്ഷേപമുണ്ടെന്ന സൂചന ലഭിച്ചിരുന്നത്.

വലിയ നിക്ഷേപമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കോടികൾ ചെലവഴിച്ചാണ് പാക്കിസ്ഥാൻ പര്യവേക്ഷണ പരീക്ഷണങ്ങൾ തുടങ്ങിയത്. യു.എസ്. എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ, ഇ.എൻ.ഐ., പാക്കിസ്ഥാന്റെ ഔദ്യോഗികകമ്പനിയായ ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് (ഒ.ജി.ഡി.സി.എൽ), പാക്കിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് എന്നീ കമ്പനികളായിരുന്നു ഖനനത്തിൽ പങ്കാളികളായത്.

എന്നാൽ ഇമ്രാൻ ഖാന്റെ കണ്ടെത്തലിന് ആഴ്ചകൾക്കിപ്പുറം പാക്കിസ്ഥാനെ നിരാശയിലാഴ്‌ത്തുന്ന റിസൽട്ടാണ് പര്യവേക്ഷണ സംഘത്തിന് നൽകാനായത്. എണ്ണകയറ്റുമതിയിലൂടെ ലോകത്തെ സമ്പന്ന രാഷ്ട്രമാവാമെന്നത് വെറും സ്വപ്നം മാത്രമാക്കി പാക്കിസ്ഥാന്റെ സമുദ്രതീരത്ത് എണ്ണസമ്പത്തിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരണം വന്നിരിക്കുന്നു. കറാച്ചിക്ക് സമീപം സമുദ്രാന്തർഭാഗത്തെ എണ്ണക്കിണർ കുഴിച്ചുകൊണ്ടുള്ള പരീക്ഷണം ഉപേക്ഷിച്ചതായി പാക് സർക്കാർ അറിയിച്ചിരിക്കുകയാണ്. പത്ത് കോടിയോളം രൂപയാണ് ഇതുവരെ പര്യവേക്ഷണത്തിനായി ചെലവഴിച്ചത്. നിലവിൽ ആവശ്യത്തിന്റെ എൺപത്തിയഞ്ച് ശതമാനത്തോളം ക്രൂഡ് പാക്കിസ്ഥാൻ ഇറക്കുമതി ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP