Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുടെ കുടിപ്പകയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഒരു സ്ത്രീയും; മെക്‌സിക്കോയിൽ മാഫിയാ സംഘങ്ങളുടെ ക്രൂരത അരങ്ങേറിയത് വിനോദ സഞ്ചാര കേന്ദ്രത്തിൽ

മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുടെ കുടിപ്പകയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഒരു സ്ത്രീയും; മെക്‌സിക്കോയിൽ മാഫിയാ സംഘങ്ങളുടെ ക്രൂരത അരങ്ങേറിയത് വിനോദ സഞ്ചാര കേന്ദ്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വിനോദ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത നാലു ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. വെസ്റ്റ്-സെൻട്രൽ മെക്‌സിക്കോയിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ ക്രൂരത അരങ്ങേറിയത്. മയക്കുമരുന്ന് കള്ളക്കടത്തിലൂടെ പേരെടുത്ത ലോസ് വിയാഗ്ര എന്ന സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്ന വിനോദ കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. മയക്കുമരുന്ന്-അധോലോക മാഫിയകൾ തമ്മിലുള്ള കുടിപ്പകയും വിരോധവുമാണ് കൂട്ടക്കൊലയ്ക്ക് കാരണം. 65 ബുള്ളറ്റുകളാണ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ലോസ് വിയാഗ്ര സംഘത്തിന്റെ എതിരാളികളായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന വമ്പൻ അധോലോക സംഘമായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിൽ. കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ അക്രമികൾ വിയാഗ്ര സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചു. എന്നാൽ ഇതിന് മറുപടി പോലും നൽകുന്നതിന് മുമ്പ് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

സിയേറ സഹോദരന്മാരാണ് ലോസ് വിയാഗ്ര എന്ന മാഫിയ സംഘം സ്ഥാപിച്ചത്. എട്ട് സഹോദരന്മാരിൽ മൂത്തവനായ നിക്കോളാസ് സിയേറയാണ് സംഘത്തലവൻ. ഇതിനിടെ മെക്സിക്കോയിലെ ഏറ്റവും വലിയ മാഫിയ സംഘങ്ങളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലുമായി ഇവർ കൂട്ടുചേർന്നിരുന്നു. എന്നാൽ മയക്കുമരുന്ന് കള്ളക്കടത്തിലെ തർക്കത്തെ തുടർന്ന് ഇരുസംഘങ്ങളും പിന്നീട് തെറ്റിപിരിഞ്ഞു. ഇതോടെയാണ് രണ്ട് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക രൂക്ഷമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP