Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സം​ഗക്കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യും; കർശന നിയമവുമായി നൈജീരിയൻ സംസ്ഥാനം

ബലാത്സം​ഗക്കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യും; കർശന നിയമവുമായി നൈജീരിയൻ സംസ്ഥാനം

മറുനാടൻ ഡെസ്‌ക്‌

അബുജ: നൈജീരിയൻ സംസ്ഥാനമായ കാഡുനയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇനി മുതൽ കഠിന ശിക്ഷ. പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമത്തിനാണ് ഭരണകൂടം അം​ഗീകാരം നൽകിയത്. അടുത്തിടെ കാഡുനയിൽ പീഡനക്കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കർശനമായ ശിക്ഷ ഏർപ്പെടുത്താൻ തീരുമാനം. നേരത്തെ ബലാത്സംഗക്കേസിലെ പ്രതികൾക്ക് 21 വർഷത്തെ തടവുശിക്ഷയാിരുന്നു ഇവിടെ നൽകിയിരുന്നത്.

14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയ നിയമം പറയുന്നു. ലൈംഗിക ആക്രമണങ്ങളിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്ന് കാഡുനയിലെ ഗവർണർ നാസിർ അഹ്മദ് എൽ റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP