Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗർഭിണിയാകാനായി ഏഴുപേരുമായി കിടക്ക പങ്കിടേണ്ടിവന്നു'; പീഡനത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ല; ഇവിടെ എത്തുന്ന സ്ത്രീകളിൽ ഏറിയ പങ്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ട് വരുന്നവർ; കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയും നിരവധി പേർ മരിച്ചു; ഇവിടെ നിന്ന് വിൽക്കുന്ന കുട്ടികൾക്ക് വിലയീടാക്കിയിരുന്നത് ലക്ഷം രൂപ മുതൽ; ശിശു ഉൽപാദക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു; മോചിപ്പിച്ചത് 19ഗർഭിണികളെ

'ഗർഭിണിയാകാനായി ഏഴുപേരുമായി കിടക്ക പങ്കിടേണ്ടിവന്നു'; പീഡനത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ല; ഇവിടെ എത്തുന്ന സ്ത്രീകളിൽ ഏറിയ പങ്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ട് വരുന്നവർ; കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയും നിരവധി പേർ മരിച്ചു; ഇവിടെ നിന്ന് വിൽക്കുന്ന കുട്ടികൾക്ക് വിലയീടാക്കിയിരുന്നത് ലക്ഷം രൂപ മുതൽ; ശിശു ഉൽപാദക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു; മോചിപ്പിച്ചത് 19ഗർഭിണികളെ

മറുനാടൻ ഡെസ്‌ക്‌

ലാഗോസ്(നൈജീരിയ): ശിശു ഉൽപാദന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 19 ഗർഭിണികളെ മോചിപ്പിച്ചു. നവജാത ശിശുക്കളെ വൻവിലക്ക് രഹസ്യമായി വിൽക്കുന്ന രീതി നിൽക്കുന്ന നൈജീരിയയിൽ നിന്നുള്ളതാണ് വാർത്ത. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടുന്ന് മോചിക്കപ്പെട്ട യുവതികൾ വെളിപ്പെടുത്തുന്നത്. ജോലി വാഗ്ദാനം ചെയ്താണ് ഇവരിൽ പലരേയും ശിശു ഉൽപാദക കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. എന്നാൽ ഇവരെ ബലമായി പിടിച്ച് വച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷപ്പെട്ടവർ പൊലീസിന് നൽകുന്ന വിവരം. പീഡനത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ലെന്നും ഇരകളാക്കപ്പെട്ടവർ പറയുന്നു. ഗർഭിണിയാകാനായി ഇതുവരെ ഏഴ് വ്യത്യസ്ത ആൾക്കാരുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഗർഭിണികളിലൊരാൾ മൊഴി നൽകി.

പ്രസവശേഷം വൻതുക നൽകുമെന്നായിരുന്നു വാഗ്ദാനമെന്നും ഇവർ കൂട്ടിച്ചേർത്തു. കുട്ടിയെ വിൽക്കാൻ ശ്രമം നടക്കുന്നത് തിരിച്ചറിഞ്ഞ് കേന്ദ്രത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചതിന് വേണ്ടരീതിയിലുള്ള ചികിത്സാ സഹായം പോലും നൽകാതെ നടത്തിപ്പുകാർ അവശനിലയിലാക്കിയെന്നും ഒരു സ്ത്രീ പ്രതികരിച്ചു. കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളേയും പൊലീസ് സംരക്ഷണയിൽ പുനരധിവസിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നൈജീരിയയിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായ പിന്തുണയോടെ ഇത്തരത്തിലുള്ള ശിശു ഉൽപാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് 19 ഗർഭിണികളെ മോചിപ്പിച്ചത്. 15 നും 28 നും ഇടയിൽ പ്രായമുള്ള ഗർഭിണികളെയാണ് ഇവിടെ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. 4 നവജാത ശിശുക്കളേയും ഇവിടെ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.

ഇവിടെ എത്തുന്ന സ്ത്രീകളിൽ ഏറിയ പങ്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ട് വരുന്നവരാണ്. ഭീഷണിക്ക് വഴങ്ങി മറ്റ് മാർഗമില്ലാതെയാണ് ഇവർ ഇത്തര ശിശു ഉൽപാദ കേന്ദ്രങ്ങളിൽ കുടുങ്ങുന്നത്. പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയുള്ള ചികിത്സയും നിമിത്തം ഇവർക്കൊപ്പമുണ്ടായിരുന്ന പലർക്കു ജീവഹാനി സംഭവിച്ചതായി പൊലീസ് രക്ഷപ്പെടുത്തിയവർ പറയുന്നു. കേന്ദ്രം നടത്തിക്കൊണ്ടിരുന്ന പരിശീലനം ലഭിക്കാത്ത രണ്ട് നഴ്‌സുമാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി നൈജീരിയൻ പൊലീസ് വ്യക്തമാക്കി.

1 ലക്ഷം രൂപ മുതലാണ് ഇവിടെ നിന്ന് വിൽക്കുന്ന കുട്ടികൾക്ക് വിലയീടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേന്ദ്രത്തിൽ സ്ത്രീകളെയും വിറ്റിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വാങ്ങുന്നത് ആരാണെന്നത് കണ്ടെത്താൻ ഒളിവിൽ പോയ കേന്ദ്രം നടത്തിപ്പുകാരെ കണ്ടെത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല നൈജീരിയയിൽ ശിശു ഉൽപാദക കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തോളമായി 160 കുട്ടികളെയാണ് ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളിൽ നിന്ന് മോചിപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP