Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

16 കൊല്ലമായി ബ്രിട്ടീഷ് ആശുപ്രിയിൽ ജോലി ചെയ്യുന്ന പ്രഗൽഭയായ ഡോക്ടർ; സ്റ്റുഡന്റ് വിസയിൽ നിന്നും ഡിപ്പെന്റന്റ് വിസയിലേക്ക് മാറിയെങ്കിലും ഡിവോഴ്സ് പുലിവാലായി; ഒടുവിൽ നാട്ടിലേക്ക് പോയ്ക്കൊള്ളാൻ നിർദേശിച്ച് ഹോം ഓഫീസ്; നേപ്പാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി ഉണർന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും

16 കൊല്ലമായി ബ്രിട്ടീഷ് ആശുപ്രിയിൽ ജോലി ചെയ്യുന്ന പ്രഗൽഭയായ ഡോക്ടർ; സ്റ്റുഡന്റ് വിസയിൽ നിന്നും ഡിപ്പെന്റന്റ് വിസയിലേക്ക് മാറിയെങ്കിലും ഡിവോഴ്സ് പുലിവാലായി; ഒടുവിൽ നാട്ടിലേക്ക് പോയ്ക്കൊള്ളാൻ നിർദേശിച്ച് ഹോം ഓഫീസ്; നേപ്പാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി ഉണർന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എൻഎച്ച്എസിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യമായിരുന്നിട്ട് കൂടി നേപ്പാളുകാരിയായ ഷാഹി അവൈ എന്ന വനിതാ ഡോക്ടറോട് ബ്രിട്ടൻ വിട്ട് പോകാൻ ഹോം ഓഫീസ് ഉത്തരവിട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈസ്റ്റ് സറേ ഹോസ്പിറ്റലിലെ ഇഎൻടി ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ 16 വർഷമായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരുന്ന കഴിവുറ്റ ഡോക്ടറെയാണ് ഹോം ഓഫീസ് പിആർ നിഷേധിച്ച് നാട് കടത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന ആരോപണം ഇതേ തുടർന്ന് ശക്തമായിട്ടുണ്ട്. നേപ്പാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി ഉണർന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസയിലായിരുന്ന ഡോക്ടർ ഡിപ്പെന്റന്റ് വിസയിലേക്ക് മാറിയതായിരുന്നു. എന്നാൽ നിനച്ചിരിക്കാതെയുണ്ടായ ഡിവോഴ്സാണ് ഈ 47 കാരിക്ക് ഇപ്പോൾ പുലിവാലായിത്തീർന്നിരിക്കുന്നത്. ഹോം ഓഫീസിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇവരെ എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ 16 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ശ്രദ്ധേയമായ സേവനം കാഴ്ച വച്ചിട്ടും ഹോം ഓഫീസ് ഷാഹിക്ക് ലീവ് ടു റിമെയിൻ നിഷേധിക്കുന്നതിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

ഷാഹിക്ക് ഉടൻ ലീവ് ടു റിമെയിൻ അനുവദിക്കണമെന്നും അതിലൂടെ അവർക്ക് വീണ്ടും എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് ബിഎംഎ , ഹോം ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികളെ സേവിക്കുന്നതിന് പകരം കഴിഞ്ഞ രണ്ട് വർഷത്തോളമായി താൻ ഒന്നും ചെയ്യാതെ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥ കടുത്ത മനോവ്യഥയേകുന്നതാണെന്നാണ് ഷാഹി പ്രതികരിച്ചിരിക്കുന്നത്. എൻഎച്ച്എസ് ഡോക്ടർമാരില്ലാതെ അനുഭവിക്കുന്ന പ്രതിസന്ധി തനിക്ക് നന്നായി അറിയാമെന്നും അതിനാൽ തന്റെ സേവനം അനിവാര്യമാണെന്നും ഷാഹി പറയുന്നു.

രോഗികളെ സേവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആളാണ് താനെന്നും ഇവിടുത്തെ ഇമിഗ്രേഷൻ സിസ്റ്റത്തിലെ ന്യൂനതകളാണ് തന്നെ ജോലി ചെയ്യുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നതെന്നും ഷാഹി ആരോപിക്കുന്നു. ഷാഹിക്ക് യുകെയിൽ ലീവ് ടു റിമെയിൻ അനുവദിക്കാനാവില്ലെന്നും അതിനാൽ അവരുടെ കഴിവുകളും വിദ്യാഭ്യാസവും പ്രവർത്തി പരിചയവും ഇനി നേപ്പാളിന് വേണ്ടി പ്രയോജനപ്പെടുത്താനായി ഉടൻ മടങ്ങിപ്പോകാനുമാണ് ഹോം ഓഫീസ് ഷാഹിക്ക് അയച്ച കത്തിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ലാൻ ഫെർഗുസനെയായിരുന്നു ഷാഹി വിവാഹം കഴിച്ചിരുന്നത്. തുടർന്ന് അവർ വേർപിരിയുകയായിരുന്നു.

ഇവിടെ കുടുംബജീവിതം സ്ഥാപിച്ചതുകൊണ്ട് മാത്രം ഷാഹിക്ക് ഇവിടെ തുടരാനാവില്ലെന്നാണ് ഹോം ഓഫീസ് കടുത്ത നിലപാടെടുത്തിരിക്കുന്നത്. സറെയിലെ റെഡ്ഹില്ലിൽ മൂന്ന് ലക്ഷം പൗണ്ട് വിലയുള്ള ഫ്ലാറ്റ് ഷാഹിക്കുണ്ട്. യുകെയിൽ കഴിഞ്ഞ് ജോലി ചെയ്യുന്നതിന് പകരം ആധുനിക ആശയവിനിമയ സംവിധാനങ്ങളിലൂടെ നേപ്പാളിൽ ഇരുന്ന് കൊണ്ട് കഴിയാവുന്ന സേവനം പ്രദാനം ചെയ്യാമെന്നാണ് ഹോം ഓഫീസ് ഷാഹിയോട് നിർദേശിച്ചിരിക്കുന്നത്. കഴിവുററ ഒരു ഡോക്ടറെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കെട്ട് കെട്ടിക്കുന്നത് തികച്ചും അന്യായമാണെന്നാണ് ബിഎംഎയിലെ ഡോ. ചാഡ് നാഗ്പൗൾ പ്രതികരിച്ചിരിക്കുന്നത്.

ഷാഹിക്ക് വേണ്ടി ടോറി എംപി ക്രിസ്പിൻ ബ്ലന്റ് വരെ രംഗത്തെത്തിയിരിക്കുന്നു. ഷാഹിയെ നാട് കടത്തരുതെന്നാവശ്യപ്പെട്ട് 2500 പേർ ഒപ്പിട്ട പെറ്റീഷനും സമർപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഷാഹി സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ഇവിടെ ജീവിക്കുന്നത്. നിലവിൽ കടം 20,000 പൗണ്ടിന് മുകളിലെത്തിയിരിക്കുന്നു. താൻ 26 വർഷം മുമ്പ് നേപ്പാൾ വിട്ടിരുന്നുവെന്നും കഴിഞ്ഞ് 16 വർഷങ്ങൾക്കിടെ രണ്ട് ഹോളിഡേകൾക്കിടെ മാത്രമാണ് അവിടെ സന്ദർശിച്ചതെന്നും ഷാഹി വെളിപ്പെടുത്തുന്നു. 2003ൽ ഒരു സ്റ്റുഡന്റ് വിസയിലായിരുന്നു ഇവർ യുകെയിലെത്തിയിരുന്നത്. ഇംഗ്ലീഷ് കോഴ്സുകൾ ചെയ്യാനും മെഡിക്കൽ എക്സാമുകൾ പാസാകാനും ജിഎംസിയിൽ രജിസ്ട്രർ ചെയ്യാനും ഇവിടെ ഏഴ് വർഷങ്ങൾ അവർ ചെലവഴിച്ചിരുന്നു.

ആ സമയം മുതൽ എൻഎച്ച്എസിന് വേണ്ടി പാർട്ട്ടൈമായി ജോലി ചെയ്യുകയും ചെയ്തിരുന്നു. സ്റ്റുഡന്റ് വിസ പുതുക്കാൻ സാധിക്കാത്തതിനെ തുടർന്ന് അവർ സ്പൗസൽ വിസക്ക് അപേക്ഷിക്കുകയും മൂന്ന് വർഷം കൂടി ഇവിടെ തുടരാൻ 2013ൽ പെർമിഷൻ നേടുകയും ചെയ്തിരുന്നു. തുടർന്ന് സറെ ഹോസ്പിറ്റലിൽ ഫുൾടൈമായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. 2015ൽ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ലീവ് ടു റിമെയിൻ അപേക്ഷ വിജയകരമായി സമർപ്പിക്കാൻ ഷാഹിക്ക് സാധിച്ചില്ലെന്നും അതിനാൽ യുകെ വിട്ട് പോകണമെന്നുമാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP