Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൻ പെൺകുഞ്ഞിന് ജന്മം നൽകി; ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ അമ്മയായ രണ്ടാമത്തെ ഭരണാധികാരിയായി ജസീന്ത; ഇൻസ്റ്റഗ്രാമിൽ ആശംസാപ്രവാഹം

മറുനാടൻ ഡെസ്‌ക്‌

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൻ പെൺകുഞ്ഞിന് ജന്മം നൽകി. വ്യാഴായ്ച
ഉച്ചകഴിഞ്ഞ് 4:45നാണ് പ്രധാനമന്ത്രി കുഞ്ഞിനു ജന്മം നൽകിയത്. താൻ അമ്മയായ വിവരം ജസീന്ത ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. കുഞ്ഞും താനും സുഖമായിരിക്കുന്നു എന്നാണ് ജസീന്ത ഇൻസ്റ്റ്രാമിൽ പങ്കുവെച്ചത്.

പിന്നാലെ തങ്ങളുടെ ഭരണാധികാരി അമ്മയായ വാർത്തയിൽ ന്യൂസിലൻഡ് ജനത സന്തോഷം പങ്കിടുകയും അമ്മയ്ക്കും മകൾക്കും ആശംസ നേരുകയും ചെയ്തു.

മുപ്പത് വർഷക്കാലയളവിനിടയിൽ പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ലോക നേതാവെന്ന പദവിയും ജസീന്ത അർഡേൻ ഇതോടെ സ്വന്തമാക്കി. 1990-ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ബേനസീർ ഭൂട്ടോ പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. അതിനു ശേഷം പ്രധാനമന്ത്രിയായിരിക്കെ സത്യപ്രതിജ്ഞ ചെയ്ത രണ്ടാമത്തെ നേതാവെന്ന പദവിയും ജസീന്തക്കുണ്ട്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഡോക്യുമെന്ററി അവതാരകൻ ക്ലാർക്ക് ഗേയ്‌ഫോഡാണ് ജസീന്തയുടെ ഭർത്താവ്. ജസീന്ത ആറാഴ്ചത്തെ വിശ്രമത്തിലായതിനാൽ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് ആണ് ഇവരുടെ ചുമതല നിർവഹിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP