Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവതിയിലെത്തിയ രാജ്ഞിക്ക് എങ്ങും അഭിനനന്ദനങ്ങൾ; കാലിടറാതെ പുഞ്ചിരിയോടെ കർമനിരതയായി എലിസബത്ത് രാജ്ഞി; ബ്രിട്ടൻ അവേശത്തിൽ

നവതിയിലെത്തിയ രാജ്ഞിക്ക് എങ്ങും അഭിനനന്ദനങ്ങൾ; കാലിടറാതെ പുഞ്ചിരിയോടെ കർമനിരതയായി എലിസബത്ത് രാജ്ഞി; ബ്രിട്ടൻ അവേശത്തിൽ

ലണ്ടൻ: നവതിയുടെ നിറവിലാണ് ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി. 90-ാം പിറന്നാൾ ആഘോഷിക്കുന്ന രാജ്ഞിക്ക് ആശംസയർപ്പിക്കാനും ആയുരാരോഗ്യം നേരുവാനും ആയിരങ്ങളാണ് വിൻഡ്‌സർ കാസിൽ കൊട്ടാരത്തിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് പിറന്നാൾ ചുംബനം നൽകാൻ പ്രിൻസ് ചാൾസും മുൻനിരയിലുണ്ടായിരുന്നു.

രാജ്ഞിയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ 1270 ബീക്കൺ ലൈറ്റുകളാണ് പ്രകാശിപ്പിച്ചത്. വിൻഡ്‌സർ കാസിൽ കൊട്ടാരത്തിൽ രാജ്ഞി തന്നെയാണ് ആദ്യ ദീപം തെളിയിച്ചത്. ദീപം തെളിയിക്കൽ ചടങ്ങിൽ രാജ്ഞിക്ക് ആശംസയർപ്പിച്ചുകൊണ്ട് ചാൾസ് ഹ്രസ്വ പ്രസംഗവും നടത്തി. ഏറ്റവും സവിശേഷമായ പിറന്നാൾ ആശംസകളാണ് ഈ വേളയിൽ രാജ്ഞിക്ക് നൽകേണ്ടതെന്ന് ചാൾസ് രാജകുമാരൻ പറഞ്ഞപ്പോൾ, തടിച്ചുകൂടിയിരുന്നവർ ആവേശം മുഴക്കി.

പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ ആദരം അറിയിച്ചത്. ബീക്കൺ ലൈറ്റ് തെളിയിക്കൽ ചടങ്ങോടെ രാജ്ഞിയുടെ പൊതു പരിപാടി അവസാനിച്ചു. ചാൾസ് രാജകുമാരൻ ആതിഥ്യം വഹിച്ച പിറന്നാൾ വിരുന്നായിരുന്നു പിന്നീട് നടന്നത്. വാട്ടർലൂ ചേംബറിലായിരുന്നു പിറന്നാൾ വിരുന്ന്.

രാജകുടുംബത്തിലെ 30-ഓളം പേരുൾപ്പെടെ 70-ഓളം അതിഥികളാണ് വിരുന്നിനെത്തിയത്. വിരുന്നിനുശേഷം രാജ്ഞി താമസസ്ഥലമായ ബെർക്ഷർ ടൗണിലേക്ക് പോയി. അവിടെ രാജകുടുംബത്തിൽപ്പെട്ടവരുൾപ്പെടെ രാജ്ഞിയെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. 90 വയസ്സിലെത്തിയെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെ രാജ്യകാര്യങ്ങളിൽ ശ്രദ്ധാലുവായി നടക്കുന്ന രാജ്ഞി ബ്രിട്ടീഷ് ജനതയ്ക്ക് വലിയ ആവേശമാണ് പകരുന്നത്. അതുകൊണ്ടുതന്നെയാണ് ഈ പിറന്നാൾ ബ്രിട്ടൻ ദേശീയോത്സവം പോലെ കൊണ്ടാടിയതും. വസ്ത്രധാരണത്തിലും മറ്റും ഏറെ ശ്രദ്ധ പുലർത്തുന്ന രാജ്ഞിയുടെ പിറന്നാൾ വസ്ത്രവും ശ്രദ്ധിക്കപ്പെട്ടു.

ബ്രിട്ടീഷ് ഡിസൈനർ എയ്്ഞ്ചല കെല്ലി ഡിസൈൻ ചെയ്ത കോട്ടും തൊപ്പിയുമാണ് രാജ്ഞി അണിഞ്ഞിരുന്ത്. 2002 മുതൽക്ക് രാജ്ഞിയുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നത് ഇവരാണ്. രത്ഭാരണങ്ങളും രാജ്ഞിയുടെ പിറന്നാൾ ദിനത്തിന് മോടികൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP