Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

അമേരിക്കയിലെ നെവദാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്: ആക്രമിയും കൊല്ലപ്പെട്ടു

അമേരിക്കയിലെ നെവദാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്: ആക്രമിയും കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: അമേരിക്കയിലെ നെവദാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്‌പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്‌പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ആക്രമിയുടെ പേരോ മറ്റു വിവരങ്ങളോ ഇനിയും പുറത്ത് വന്നിട്ടില്ല.

ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിനു ശേഷം സർവകലാശാലാ ക്യാമ്പസ് ഇന്നലെ മുഴുവനും അടച്ചിട്ടു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവിൽ ക്യാംപസിൽ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP