Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഹിജാബ് ധരിക്കാതെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തി; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക നസ്‌റിൻ സുതൂദ അറസ്റ്റിൽ: നസ്‌റിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പെൻ അമേരിക്ക

ഹിജാബ് ധരിക്കാതെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തി; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക നസ്‌റിൻ സുതൂദ അറസ്റ്റിൽ: നസ്‌റിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പെൻ അമേരിക്ക

സ്വന്തം ലേഖകൻ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പതു സ്ഥലത്ത് എത്തിയതിന് ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസിന്റെ പീഡനം നേരിട്ട് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയും തുടർന്് ആശുപത്രിയിൽ മരിക്കുകയും ചെയ്ത അർമിത ഗൊരാവന്ദിന്റെ (16) സംസ്‌കാര ചടങ്ങിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവർത്തക നസ്‌റിൻ സുതൂദയാണ് (60) അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് നടന്ന അർമിതയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് കൂടുതൽ പേർ അറസ്റ്റിലായതായി സൂചനയുണ്ട്. എഴുത്തുകാരിയും അഭിഭാഷകയുമായ നസ്‌റിനെ ഹിജാബ് ധരിക്കാതെ ഇറാന്റെ നിയമലംഘനം നടത്തിയെന്നതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. നസ്‌റിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാജ്യത്ത് വ്യാപകമായി പ്രതിഷേധവും ശക്തമായിട്ടുണ്ട്.

അറസ്റ്റിൽ 'പെൻ അമേരിക്ക' പ്രതിഷേധിച്ചു. നസ്‌റിൻ 2011ൽ 'പെൻ അമേരിക്ക'യുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിനുള്ള 2012ലെ യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് ബഹുമതിയും നസ്‌റിനായിരുന്നു. ഈ മാസം ഒന്നിനാണ് അർമിത മെട്രോ ട്രെയിനിൽ കൂട്ടുകാർക്കൊപ്പം സഞ്ചരിക്കുമ്പോൾ കുഴഞ്ഞുവീണത്. ആശുപത്രിയിൽ പ്രവേശിച്ച പെൺകുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചു. കഴിഞ്ഞദിവസം മരിച്ചു.

പൊലീസ് പീഡനത്തെ തുടർന്നല്ല അർമിത കുഴഞ്ഞുവീണതെന്നാണ് ഔദ്യോഗിക വിശദീകരണം. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ സാഹചര്യത്തിലാണ് മരിച്ചത്. തുടർന്ന് രാജ്യത്ത് വനിതകളുടെ നേതൃത്വത്തിൽ വൻപ്രക്ഷോഭം ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP